ആഗോള ടയർ വ്യവസായികൾ റബറിനായി പരക്കം പായുന്നു. മുഖ്യ കയറ്റുമതി രാജ്യമായ തായ്‌ലൻഡിൽ മഴ മൂലം ടാപ്പിങ്‌ അടിക്കടി സ്‌തംഭിച്ചതോടെ യഥാസമയം ചരക്ക്‌ കയറ്റുമതി നടത്താൻ അവർ ക്ലേശിക്കുകയാണ്. ശക്തമായ മഴ തുടരുമെന്ന തായ്‌ കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ കൂടി കണക്കിലെടുത്താൽ അടുത്ത മാസം രണ്ടാം പകുതിയിലും വിപണിയെ ബാധിച്ച പ്രതിസന്ധി വിട്ടുമാറില്ല. തായ്‌ലൻഡിൽ ടാപ്പിങ്‌ മഴ തടസ്സപ്പെടുത്തിയതോടെ, ബാങ്കോക്കിൽ റബർ വില 20,131 രൂപയിൽ നിന്നും 21,650 ലേക്ക്‌Read More →

130 വർഷത്തെ പാരമ്പര്യമുള്ള ഫിലിപ്സ് എന്ന ലോകോത്തര ബ്രാൻഡിന്റെ ഫ്ലാഷ് ലൈറ്റുകൾ ഇന്ത്യയിൽ വിതരണത്തിനെത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ഫ്ലാഷ്​ ലൈറ്റുകൾ, ഊർജ സംരക്ഷണത്തിനും ഊന്നൽ നൽകിയാണ്​ നിർമിച്ചിരിക്കുന്നത്​. അഞ്ച് വ്യത്യസ്ത മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുന്നത്. വരും മാസങ്ങളിൽ പത്ത് വ്യത്യസ്ത മോഡലുകൾ കൂടി വിപണിയിലിറക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇരുപതോളം മോഡലുകളാണ് നിലവിൽ പരിഗണനയിലുള്ളത്. ഇവയിൽ വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എളുപ്പത്തിൽ റീചാർജ് ചെയ്യുന്നതിനുള്ളRead More →

യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അമേരിക്കയിൽ പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചന കണ്ടുതുടങ്ങിയെന്നും പലിശനിരക്ക് കുറച്ചുതുടങ്ങുന്നത് പരിഗണനയിലാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് ഇന്ത്യൻ ഓഹരി വിപണിക്ക് ശുഭവാർത്തയാണ്. വെള്ളിയാഴ്ച ജാക്സൻ ഹോൾ സിംപോസിയത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. പലിശനിരക്ക് കുറയുമ്പോൾ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപം കുറയും. പകരം കൂടുതൽ ആകർഷകമായ വരുമാനം നൽകുന്ന ഇന്ത്യൻ കടപ്പത്രങ്ങളിലേക്കും ഓഹരി വിപണിയിലേക്കും പണമൊഴുകും. കുറഞ്ഞ പലിശക്ക് പണം ലഭിക്കുമ്പോൾ യു.എസ്Read More →

കലിതുള്ളിയ പ്രകൃതിക്കുമുന്നിൽ വീടടക്കം നിക്ഷേപങ്ങളെല്ലാം ഒലിച്ചുപോകുന്നതിന്‍റെ വിറങ്ങലിപ്പ്​ ഇനിയും വിട്ടുമാറിയിട്ടില്ല. എത്ര അടച്ചുറപ്പുണ്ടെന്ന്​ കരുതുന്നവരിലും വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കുന്നത് അസ്വസ്ഥതകളും ആശങ്കകളുമാണ്​. 2004ലെ സൂനാമി മുതൽ ഒറ്റപ്പെട്ട നിലയിലായിരുന്നെങ്കിൽ 2015ന് ശേഷം ദുരന്തങ്ങൾ കേരളത്തിൽ തുടർക്കഥയാണ്​. പുനരധിവാസത്തിന് സർക്കാറിന്‍റെയും സന്നദ്ധ സഹായ സംഘങ്ങളുടെയും ഇടപെടലുകൾ ഉണ്ടാകാറുണ്ടെങ്കിലും വിയർപ്പൊഴുക്കി ആയുസ്സിന്‍റെ നിക്ഷേപമായി സ്വരൂക്കൂട്ടിയതിന്​ പകരമാകാൻ ഇവക്കൊന്നും കഴിയില്ലെന്നത് പച്ചപരമാർഥം. ഈ സാഹചര്യത്തിലാണ്​ വാഹനങ്ങളെ പോലെ വീടിനും വീട്ടുപകരണങ്ങൾക്കുമടക്കം ഇൻഷുറൻസ് പരിരക്ഷRead More →

മസ്കത്ത്: എയർലൈന്‍റെ ഡ്രീംലൈനർ ഫ്ളീറ്റ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ വർഷം അനുവദിച്ച മൂന്ന് പുതിയ ബോയിങ് ബി787-9 വിമാനങ്ങളിൽ ആദ്യത്തേത് സ്വന്തമാക്കി ഒമാൻ എയർ. 2027ഓടെ എട്ട് വിമാനങ്ങൾ കൂടി ഒമാൻ എയറിന് സ്വന്തമാകും. അത്യാധുനിക സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയും വിശാലമായ ക്യാബിനുകളുമാണ് ബി787-9 വിമാനങ്ങളുടെ പ്രത്യേകത. ബോയിങ്ങിന്‍റെ സിയാറ്റിൽ കേന്ദ്രത്തിൽ നിന്നാണ് വിമാനം മസ്‌കത്തിലെത്തിച്ചത്. ആധുനികവും ഏകീകൃതവുമായ ഒരു ഫ്ലീറ്റ് നിലനിർത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പരിപാലനച്ചെലവ് കുറക്കുന്നതിനുംRead More →