ശതകോടീശ്വരൻമാരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ ആദ്യപത്തിൽ എം.എ. യൂസഫലിയും; ആദ്യ മൂന്ന് സ്ഥാനക്കാർ ലണ്ടൻ പ്രവാസികൾ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ബിസിനസ് അതികായൻമാരായ ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്ത്. പ്രമുഖ രാജ്യാന്തര ഗവേഷണ, നിക്ഷേപ മാഗസിനായ ഹുറൂൺ ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ പത്തിൽ മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും ഇടം പിടിച്ചിട്ടുണ്ട്. എട്ടാംസ്ഥാനത്താണ് ഇദ്ദേഹം. 55,000 കോടിയാണ് യൂസഫലിയുടെ ആസ്തി. ഹുറൂൺ ഇന്ത്യ 2024 റിപ്പോർട്ടനുസരിച്ച് ശതകോടീശ്വരൻമാരുടെ പട്ടികയിൽ 40ാം സ്ഥാനത്താണ് യൂസഫലി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ വ്യവസായികളാണ് പട്ടികയിൽRead More →


