മന്‍ബ ഫിനാന്‍സ് ഐപിഒ സെപ്‌റ്റംബര്‍ 23 മുതല്‍
മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മന്‍ബ ഫിനാന്‍സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 23ന് തുടങ്ങും. സെപ്‌റ്റംബര്‍ 25 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 114-120 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. സെപ്‌റ്റംബര്‍ 30ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 125 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. 150.84 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്Read More →


