ഐപിഒയ്ക്ക് ഒരുക്കം പൂർത്തിയാക്കി സ്വിഗ്ഗി
മുംബൈ/ ബെംഗളൂരു: പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടിക്കൊണ്ടുള്ള നടപടികൾ പൂർത്തിയാക്കി സ്വിഗ്ഗി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി റെഗുലേറ്ററി ബോഡിയായ സെബിക്ക് കമ്പനി യുഡിആര്‍എച്ച്പി (അപ്ഡേറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്റ്റസ്) സമര്‍പ്പിച്ചു. ഐപിഒക്ക് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24ന് സെബി സ്വിഗ്ഗിക്ക് ഒബ്‌സർവേഷൻ ലെറ്റർ കൈമാറിയിരുന്നു. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഹരി ഒന്നിന് ഒരു രൂപ മുഖവിലയുള്ള 185,286,265 ഇക്വിറ്റി ഓഹരികളുടെRead More →



