ബൈജൂസിന് തിരിച്ചടി; ബി.സി.സി.ഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: എഡ്-ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടികൾ നിർത്തിവെച്ച ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ബി.സി.സി.ഐക്ക് നൽകേണ്ട കുടിശ്ശിക ഒത്തുതീർക്കാൻ 158.9 കോടി രൂപ നൽകിയതും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. തുക ക്രെഡിറ്റേഴ്സ് കമ്മിറ്റിക്ക് കൈമാറണം. ബൈജൂസിന് സാമ്പത്തിക ബാധ്യതയുള്ള അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിക്ക് ദേശീയ കമ്പനിRead More →




