‘വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത ഉണ്ടാക്കേണ്ടത്’; ആചാര സംരക്ഷണത്തിനായി നിലപാട് സ്വീകരിക്കണം -ജി. സുകുമാരൻ നായർ

ആലപ്പുഴ: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി പരിഗണിക്കവെ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. യുവതി പ്രവേശനത്തെ കുറിച്ചുള്ള എൻ.എസ്.എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. വിശ്വാസത്തെ തകർത്തു കൊണ്ടല്ല പുരോഗമന ചിന്ത ഉണ്ടാക്കേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആചാര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ ഇപ്പോഴാണ് വിഷയത്തിലേക്ക്Read More →

വഞ്ചനാക്കുറ്റം: നിർമാതാവ് ഷംനാസുമായി സമവായ ചർച്ചക്കില്ലെന്ന് നിവിൻ പോളി

കൊച്ചി: നിര്‍മാതാവ് പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചക്ക് ഇല്ലെന്ന് നടന്‍ നിവിന്‍ പോളി. സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്ന് നടൻ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍Read More →

സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ ചൈന; ജാഗ്രത മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടൺ: ആഗോള വിപണിയിൽ സ്വർണ വില ഓരോ ദിവസവും കുത്തനെ കുതിച്ചുയരുമ്പോൾ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്. സ്വർണ വിലയിലെ ‘അനിയന്ത്രിത’ കുതിപ്പിന് കാരണം ചൈനയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണ വില കുത്തനെ ഉയരുന്നതിന്റെ പിന്നിലെ ചൈനയുടെ ‘കളികൾ’ യു.എസ് നിരീക്ഷിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ബെസന്റിന്റെ പ്രസ്താവന. ജനുവരി 29ന് ഒരു ഔൺസ് സ്വർണത്തിന് 5,594 ഡോളറായിരുന്നു വില.Read More →

കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സ് ഉദ്ഘാടനം ചെയ്തു കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കില്‍ ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസം മുന്‍പ് ആന്ധ്രപ്രദേശിലുള്ള വന്‍കിട ഗ്രൂപ്പ് കേരളത്തിലെത്തുകയും മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംരംഭംRead More →

ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: യുഎസിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കും. വ്യാപാര കരാറുകള്‍ ഇലക്ട്രോണിക്സ് മേഖലയ്ക്ക് തുണയായതായി നീതി ആയോഗ് റിപ്പോര്‍ട്ട്. വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തി അവരുടെ 1.6 ട്രില്യണ്‍ ഡോളര്‍ സംയുക്ത വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതും ചൈന, വിയറ്റ്നാം, മെക്സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് ഇന്ത്യന്‍ വിതരണക്കാര്‍ക്ക് യുഎസ് ചുമത്തിയ കുറഞ്ഞRead More →