ബാങ്ക് അക്കൗണ്ടിൽ നാല് നോമിനികളാകാം
ന്യൂഡൽഹി: ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില്ലിൽ നിരവധി പരിഷ്കാരങ്ങൾ. നോമിനികളുടെ എണ്ണത്തിലെ വർധനയാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഭേദഗതി അനുസരിച്ച് സ്ഥിരനിക്ഷേപം, ലോക്കർ ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ നിർദേശിക്കാം. നിലവിൽ ഒരു നോമിനിയെ മാത്രമാണ് നിർദേശിക്കാവുന്നത്. അക്കൗണ്ട് ഉടമ മരിച്ചാൽ അനന്തരാവകാശികൾക്ക് എളുപ്പത്തിൽ നിക്ഷേപത്തുക കൈമാറാനാണ് പരിഷ്കാരം. കോവിഡ് കാലത്ത് അക്കൗണ്ട് ഉടമയും നോമിനിയും മരിച്ച സാഹചര്യങ്ങളിൽ നിക്ഷേപം വിട്ടുകിട്ടുന്നത് സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു.Read More →



