Kerala News Live Updates: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽപ്പെട്ട് യുവതി മരിച്ചു

Kerala Malayalam News Today Live Updates: ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്.Read More →

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ എക്കാലത്തെയും ഉയർന്ന മൂല്യത്തിൽ. 1,03,132.80 ഡോളറാണ് നിലവിലെ വില. ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ആദ്യമായാണ് ലക്ഷം ഡോളർ പിന്നിടുന്നത്. 87,39,554 ഇന്ത്യൻ രൂപയാണ് ഒരു ബിറ്റ്കോയിന്‍റെ വില. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായതിന് പിന്നാലെ കനത്ത റാലിയാണ് ബിറ്റ്കോയിൻ വിലയിലുണ്ടായത്. കഴിഞ്ഞ ഒറ്റമാസം കൊണ്ട് 50.96 ശതമാനമാണ് വില ഉയർന്നത്. ട്രംപിന്‍റെ നയങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് ഗുണകരമാകുമെന്ന വിലയിരുത്തലാണ് വിപണിയെ സ്വാധീനിച്ചത്. ട്രംപ് ഉടമസ്‌ഥനായ ‘ട്രംപ് മീഡിയRead More →

ഏഷ്യയിലെ ഏറ്റവും മികച്ച കറൻസി “രൂപ”; നേട്ടത്തിനു പിന്നിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയെന്ന് ധനകാര്യ സഹമന്ത്രി

ന്യൂഡൽഹി: മധ്യേഷ്യയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കും ഭൗമ രാഷ്‌ട്രീയ പ്രതിസന്ധികൾക്കും ഇടയിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസികളിൽ ഒന്നായി രൂപ. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ‘രൂപയുടെ ആപേക്ഷിക സ്ഥിരത ഇന്ത്യയുടെ സുസ്ഥിരവും പ്രതിരോധ ശേഷിയുമുള്ള സാമ്പത്തിക അടിത്തറ, മാക്രോ-ഇക്കണോമിക് എന്നിവയുടെ പ്രതിഫലനമാണ്,’ പങ്കജ് ചൗധരി പറഞ്ഞു.അതേസമയം നിലവിലെ കലണ്ടർ വർഷത്തിൽ, യുഎസ്Read More →

എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ പാസാക്കി

ന്യൂഡൽഹി: പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുമെന്ന് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പെട്രോളിയം ഉൽപാദന കമ്പനികളുടെ വീഴ്ചകൾ ഇനി വെറും പിഴയീടാക്കി ഒതുക്കിത്തീർക്കാൻ കഴിയുമെന്നും പ്രതിപക്ഷം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിൽRead More →

ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികളൊന്നും ലോക്‌സഭ അംഗീകരിച്ചില്ല. മെച്ചപ്പെട്ട നിയന്ത്രണം, കാര്യക്ഷമമായ ഓഡിറ്റിങ് എന്നിവയ്ക്കായി നിലവിലുള്ള അഞ്ച് നിയമങ്ങളില്‍ 19 ഭേദഗതികള്‍ നിര്‍ദേശിക്കുന്നതാണ് 2024 ലെ ബാങ്കിങ് നിയമഭേദഗതി ബില്‍. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നിക്ഷേപകരുടെ സംരക്ഷണവുമായിRead More →