സ്വർണവിലയിൽ വൻ വർധന

തിരുവനന്തപുരം: റെസ്റ്റ് അവസാനിപ്പിച്ച് സ്വർണവില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മാറ്റമില്ലാതെയും കുറഞ്ഞും കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 64000 കടന്നു. 64080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില വീണ്ടും 8000 കടന്നു. ഒരു ഗ്രാംRead More →

കമ്പനിയുടെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിന് 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

ഡല്‍ഹി: കമ്പനിയുടെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് 20 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിട്ടേക്കാമെന്നും മെറ്റ പറയുന്നു. ‘കമ്പനിയില്‍ ചേരുമ്പോള്‍ ഞങ്ങള്‍ ജീവനക്കാരോട് പറഞ്ഞിരുന്നു എന്ത് ഉദ്ദേശ്യത്തോടെയായാലും ആന്തരിക വിവരങ്ങള്‍ ചോര്‍ത്തുന്നത് ഞങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന്. ഇതുസംബന്ധിച്ച് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കുകയും ചെയ്തിരുന്നു,’ മെറ്റ വക്താവ് ഡേവ് ആര്‍നോള്‍ഡ്Read More →

വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി

കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസിള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍Read More →

പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യത്തിലെ ഇടിവ്‌ 24 ലക്ഷം കോടി

മുംബൈ: ബിഎസ്‌ഇയിലെ ലിസ്റ്റഡ്‌ കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ പൊതുമേഖലാ കമ്പനികളുടെ പങ്ക്‌ 14.61 ശതമാനമായി കുറഞ്ഞു. ഇത്‌ കഴിഞ്ഞ വര്‍ഷം മെയില്‍ 17.77 ശതമാനമായിരുന്നു. 103 പൊതുമേഖലാ കമ്പനികളുടെ വിപണിമൂല്യം ഫെബ്രുവരി 28ലെ ക്ലോസിംഗ്‌ പ്രകാരം 57.43 ലക്ഷം കോടി രൂപയാണ്‌. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത്‌ 81.38 ലക്ഷം കോടി രൂപയായിരുന്നു. 24 ലക്ഷം കോടി രൂപയാണ്‌ വിപണിമൂല്യത്തിലുണ്ടായ ചോര്‍ച്ച. ജനുവരിയില്‍ 64.88 ലക്ഷം കോടി രൂപയും ഫെബ്രുവരിയില്‍Read More →

വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ പിന്‍വലിച്ചത്‌ 34,574 കോടി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെ വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഇതോടെ 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ വില്‍പ്പന 1.12 ലക്ഷം കോടി രൂപയായി. കനത്ത വില്‍പ്പന മൂലം ഈ വര്‍ഷം ഇതുവരെ സെന്‍സെക്‌സ്‌ ആറ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. ജനുവരിയില്‍ 78,027 കോടി രൂപയുടെRead More →