ബിയര്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ്

2026 ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അമേരിക്കന്‍ മൈതാനങ്ങളില്‍ മാത്രമല്ല, ബാറുകളിലും പബ്ബുകളിലും അലയടിക്കുകയാണ്. വര്‍ഷങ്ങളായി വില്‍പ്പനയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്ന അമേരിക്കന്‍ ബിയര്‍ വിപണിക്ക് ജീവവായു നല്‍കിയിരിക്കുകയാണ് ഫിഫ ലോകകപ്പ്. മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലെല്ലാം ബിയര്‍ വില്‍പ്പന വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഘോഷങ്ങള്‍ക്ക് കൂട്ടായി ബിയര്‍ ‘ബിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടി’ന്റെ കണക്കുകള്‍ പ്രകാരം, ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന നഗരങ്ങളിലെ റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ ബിയര്‍ വില്‍പ്പനയില്‍ 15.4 ശതമാനത്തിന്റെ വന്‍Read More →

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്ക

യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അനുമതി നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണിത്. ഇതില്‍ 8.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും യുഎഇയ്ക്ക് നല്‍കും. ഡ്രോണുകള്‍, മിസൈലുകള്‍, റഡാര്‍ സംവിധാനങ്ങള്‍, എ16 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. live in music band kozhikode അതേസമയം, കുവൈത്തിന് ഏകദേശം 8 ബില്യണ്‍ ഡോളറിന്റെ വ്യോമ-മിസൈല്‍ പ്രതിരോധRead More →

EPF പിഴത്തുക കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കാം; ‘വിശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗവണ്‍മെന്റ്

ന്യൂഡൽഹി: 1952-ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസെലനിയസ് പ്രൊവിഷന്‍സ് ആക്ട് സെക്ഷന്‍ 14B, 2020-ലെ സാമൂഹ്യസുരക്ഷാ കോഡ് സെക്ഷന്‍ 128 എന്നിവ പ്രകാരം ഒടുക്കേണ്ട പിഴത്തുക കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ അവസരവുമായി കേന്ദ്ര ഗവണ്‍മെന്റ് ‘വിശ്വാസ് 2026’ പദ്ധതി പ്രഖ്യാപിച്ചു. 2026 ജൂണ്‍ 29 മുതല്‍ പ്രാബല്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. താഴെ നല്‍കിയിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതും പദ്ധതിയുടെ പരിധിയില്‍ വരുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യംRead More →

അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

കൊച്ചി: അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി ജൂണില്‍ 1.21 ശതമാനം കുറഞ്ഞ് 817 കോടി ഡോളറായി. അതേസമയം ഇന്ത്യയിലേക്കുള്ള അമേരിക്കൻ ഇറക്കുമതി 33.86 ശതമാനം ഉയർന്ന് 550 കോടി ഡോളറിലെത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 2,546 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാള്‍ 0.06 ശതമാനം കുറവാണിത്. ഫെബ്രുവരി 24 മുതല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 150 ദിവസത്തേക്ക് പത്ത് ശതമാനം തീരുവRead More →

എല്‍ജി റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ വരുന്നൂ

കൊച്ചി: റോബോട്ടിക്‌സ് രംഗത്തെ വാണിജ്യവത്കരണത്തിന് ആവശ്യമായ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സ് റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ സ്ഥാപിക്കുന്നു. ബിസിനസ് ഡെവലപ്മെന്റ്, സപ്ലൈ ചെയിന്‍, മാനുഫാക്ചറിംഗ് ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന മികവുകളെ ഒന്നിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ ഒരുക്കുന്നത്. സിഇഒ ല്യു ജെ-ചിയോളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുക. ഭാവിയിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് മേഖലയായി റോബോട്ടിക്‌സിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബിസിനസ് സെന്റര്‍. എല്‍ജിയുടെ ഓഫ്-സൈക്കിള്‍Read More →