ഫോക്സ്വാഗന്റെ നികുതി ബില്‍ റദ്ദാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വാഹന നിര്‍മാതാവായ ഫോക്‌സ് വാഗന്റെ നികുതി റദ്ദാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1.4 ബില്യണ്‍ ഡോളറിന്റെ നികുതി ബില്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി മുംബൈയിലെ ഒരു കോടതിയെ സമീപിച്ചിരുന്നു. ഇതിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇത് മറ്റ് കമ്പനികള്‍ക്ക് പ്രോത്സാഹനവും ആകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 12 വര്‍ഷത്തെ ഫോക്സ്വാഗണ്‍ കയറ്റുമതി സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തിയത്. ഇന്ത്യയിലെ തങ്ങളുടെ ബിസിനസിന് ഇത് ജീവന്മരണRead More →

എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണം: ഹിന്റാല്‍കോ 45,000 കോടി മുതല്‍ മുടക്കും

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്റാല്‍കോ എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണത്തിലൂടെ പുതിയ ബ്രാന്റ് ഐഡന്റിറ്റിയിലേക്ക്. ലോഹ നിര്‍മ്മാതാക്കള്‍ എന്ന പദവിയില്‍ നിന്ന് എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാതാക്കള്‍ എന്ന പദവിയിലേക്ക് ഉയരുകയാണ് കമ്പനി. വൈദ്യുത വാഹനങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ഈര്‍ജ്ജ സംഭരണ സംവിധാനം, സെമി കക്ടര്‍, ഉന്നത നിലവാരമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഹിന്റാല്‍കോയുടെ പുതിയ ബ്രാന്റ് ലോഗോ വ്യവസായ പ്രമുഖരുടേയും രാഷ്ട്രീയRead More →

കൊച്ചിയില്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ സെന്‍ററുമായി എയര്‍ ഇന്ത്യ

കൊച്ചി: മുന്‍നിര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന്‍ കേന്ദ്രം എയര്‍ ഇന്ത്യ ചെയര്‍മാന്‍ കൂടിയായ ടാറ്റാ ഗ്രൂപ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ടച്ച് പോയന്‍റ് സാങ്കേതികവിദ്യകളും അത്യാധുനിക േഡറ്റ, നിര്‍മിതബുദ്ധി സൗകര്യങ്ങളും വികസിപ്പിച്ച് എയര്‍ ഇന്ത്യയെ ആധുനിക- ലോകോത്തര നിലവാരത്തിലുള്ള എയര്‍ലൈന്‍ ആക്കുന്നതില്‍ ഈ കേന്ദ്രം ശ്രദ്ധ പതിപ്പിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ കാസ്പിയന്‍ ടെക്പാര്‍ക്കിലാണ് എയര്‍ ഇന്ത്യയുടെ ഡിജിറ്റല്‍Read More →

അദാനി എനര്‍ജിക്ക് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍

ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഇക്കാര്യം കമ്പനി പരസ്യപ്പെടുത്തിയതോടെ ഓഹരി വില വലിയ തോതില്‍ കുതിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തിലെ ഊര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് അദാനി എനര്‍ജി സൊലൂഷന്‍സ് ഏറ്റെടുക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിനുള്ള ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് പ്രധാനമായും നടത്തുക. മുന്ദ്രയിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളുടെ നവീകരണവും കരാറില്‍ ഉള്‍പ്പെടുന്നു.Read More →

കേരളത്തിൽ ഐഎഫ്ടിവി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ

കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറല്‍ മാനേജർ ബി. സുനില്‍ കുമാർ കണ്ണൂരില്‍ പറഞ്ഞു. ആദ്യ ഇന്റർനെറ്റ് ടിവി അധിഷ്ഠിത സേവനമാണിത്. ഇന്ത്യയിലെ പ്രമുഖ ഐപിടിവി കമ്ബനിയായ സ്കൈപ്രോയുമായി സഹകരിച്ചാണ് ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്. കണ്ണൂർ, കാസർകോട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ബിഎസ്‌എൻഎല്‍ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐഎഫ്ടിവി പ്രവർത്തനസജ്ജമായിരിക്കുന്നത്. ഇതോടെ ബിഎസ്‌എൻഎല്‍ എഫ്ടിടിഎച്ച്‌ ഉപഭോക്താക്കള്‍ക്ക് ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്, ടെലഫോണ്‍ സേവനംRead More →