ഇ.പി.എഫ്.ഒ പലിശനിരക്ക്: ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇ.പി.എഫ് പലിശനിരക്കുകൾ സംബന്ധിച്ച് ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. 2024-2025 സാമ്പത്തിക വർഷത്തിൽ 8.25 ശതമാനമായിരിക്കും പലിശനിരക്ക്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇ.പി.എഫ്.ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് പുതിയ പലിശനിരക്കുകൾ ശിപാർശ ചെയ്തത്. എഴ് കോടി ഇ.പി.എഫ്.ഒ ഉപപഭോക്താക്കൾക്കാണ് തീരുമാനം ഗുണകരമാവുക. 2023-24 വർഷത്തിലെ അതേനിരക്ക് നിലനിർത്തുകയാണ് ഇ.പി.എഫ്.ഒ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ലക്ഷം കോടിയാണ് ഇ.പി.എഫ്.ഒയിലെ ആകെ നിക്ഷേപം.Read More →


