മുംബൈ: ജൂലൈ 24 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി തിരിച്ചുവാങ്ങല്‍ പരിഗണിക്കുമെന്ന് ബജാജ് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡ് അറിയിച്ചു. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരിച്ചുവാങ്ങല്‍. കമ്പനിയുടെ സെക്യൂരിറ്റികളില്‍ ഇടപാട് നടത്തുന്നതിനുള്ള ട്രേഡിംഗ് വിന്‍ഡോ 2025 ജൂലൈ 1 മുതല്‍ ക്ലോസ് ചെയ്യും.2025 ജൂണ്‍ 30 ന് അവസാനിക്കുന്ന ആദ്യ പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിന്Read More →

ഗുരുഗ്രാം: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടേയും അതിവേഗ വാണിജ്യ സ്ഥാപനമായ ബ്ലിങ്കറ്റിന്റേയും പാരന്റിംഗ് കമ്പനി എറ്റേര്‍ണല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നികുതി കഴിച്ചുള്ള ലാഭം 90 ശതമാനം ഇടിഞ്ഞ് 25 കോടി രൂപയിലേയ്ക്ക് ചുരുങ്ങുന്നതിനാണ് ഒന്നാംപാദം സാക്ഷിയായത്. അതേസമയം ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഓര്‍ഡറിലുണ്ടായ കുതിച്ചുചാട്ടം കമ്പനിയുടെ ഓഹരിയെ ഉയര്‍ത്തി. 7.5 ശതമാനമമുയര്‍ന്ന് 277 രൂപയിലാണ് സ്റ്റോക്കുള്ളത്. ഫെബ്രുവരി 3 ന് ശേഷമുള്ള ഉയര്‍ന്ന വില. പ്രവര്‍ത്തനRead More →

മുംബൈ: 2025 ആദ്യപകുതിയില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി കമ്പനികള്‍ 45350 കോടി രൂപ സമാഹരിച്ചു. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവാണിത്. അതേസമയം ഐപിഒകളുടെ എണ്ണം 36 ല്‍ നിന്നും 24 ആയി കുറഞ്ഞു. ഐപിഒയ്്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ച കമ്പനികളുടെ എണ്ണം 118 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ 52 കമ്പനികളാണ് ഈ കാലയളവില്‍ കരട് രേഖകള്‍ സമര്‍പ്പിച്ചത്. 2025 ജനുവരി-ജൂണ്‍ കാലയളവില്‍, 24Read More →

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാഹന കയറ്റുമതി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 22 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്വേഴ്‌സാണ് (സിയാം) കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞപാദത്തില്‍ 14,57,461 വാഹനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. യാത്ര വാഹനങ്ങളുടെ വിഭാഗത്തില്‍ എക്കാലത്തേയും ഉയര്‍ന്ന കയറ്റുമതി ദൃശ്യമായി. മൊത്തം 2,04,330 യൂണിറ്റുകള്‍. മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ ഡിമാന്റും ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയRead More →

ന്യൂഡല്‍ഹി: അതിവേഗ ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ നേതൃസ്ഥാനം വഹിക്കുന്നതായി അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസാണ് (യുപിഐ) ഈ നേട്ടം സാധ്യമാക്കിയത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, പ്രതിമാസം 18 ബില്യണിലധികം ഇടപാടുകളാണ് യുപിഐ വഴി പ്രോസസ്സ് ചെയ്യപ്പെടുന്നത്. 2024 ജൂണില്‍ മാത്രം, 18.39 ബില്യണ്‍ ഇടപാടുകളിലായി 24.03 ലക്ഷം കോടി രൂപ കൈമാറി. 2023 ജൂണിലെRead More →