ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ച് കാരൂര്‍ വൈശ്യ ബാങ്ക്
മുംബൈ: 1:5 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് കാരൂര്‍ വൈശ്യ ബാങ്ക്. ഓരോ 5 ഓഹരികള്‍ക്കും ഒരു ബോണസ് ഓഹരി ലഭ്യമാക്കും. ഓഗസ്റ്റ് 26 ആണ് റെക്കോര്ഡ് തീയതി. ഈ തീയതി വരെ ഓഹരികള്‍ സ്വന്തമായിട്ടുള്ളവരായിരിക്കും ബോണസ് ഓഹരിയ്ക്ക് അര്‍ഹര്‍. 2018 ലും 2010 ലും 2002 ലും കമ്പനി ഇതിന് മുന്‍പ് ബോണസ് ഓഹരികള്‍ നല്‍കിയിരുന്നു. ബോണസ് ഓഹരികള്‍ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് ഓഹരികള്‍ വാങ്ങാനും സൗകര്യമൊരുക്കും.Read More →
