15,000 കോടി രൂപയുടെ കരാര്‍ നേടി എല്‍ആന്റ്ടി, ഓഹരി ഉയര്‍ന്നു
മുംബൈ: മിഡില്‍ ഈസ്റ്റില്‍ നി്ന്നും ഭീമമായ കരാര്‍ നേടിയതായി ലാര്‍സണ്‍ ആന്റ് ട്യൂബ്രോ (എല്‍ആന്റ്ടി) ചൊവ്വാഴ്ച അറിയിച്ചു. തുടര്‍ന്ന് കമ്പനി ഓഹരി 2.14 ശതമാനം നേട്ടത്തില്‍ 3495.60 രൂപയിലെത്തി. കമ്പനിയുടെ ഹൈഡ്രോകാര്‍ബണ്‍ ഓഫ്‌ഷോര്‍ ബിസിനസാണ് 15,000 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയത്. ഇതില്‍ ഒന്നിലധികം ഓഫ് ഷോര്‍ പാക്കേജുകള്‍ ഉള്‍പ്പെടുന്നു. ഓഫ്‌ഷോര്‍ ഘടനകളുടെ എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം, ഇന്‍സ്റ്റാളേഷന്‍ എന്നിവയും നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവുമുള്‍പ്പെടുന്നതാണ് കരാര്‍. ഓഫ്ഷോര്‍ എണ്ണ, വാതകRead More →
