നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കും
ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ ഏകോപിത കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ് മാസത്തില്‍ 98.4 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ധനകാര്യ മന്ത്രാലയവും വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും (ഡിപിഐഐടി) ചേര്‍ന്ന് സംരഭത്തിന് നേതൃത്വം നല്‍കും. വിവിധ മേഖലാ മന്ത്രാലയങ്ങളുടെ പങ്കാളിത്തം ഇവര്‍ ഉറപ്പുവരുത്തും. ആഗോള നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുക, അവരുമായി പതിവായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, പ്രക്രിയകള്‍ കൂടുല്‍Read More →

