മുംബൈ:ഫിന്‍ടെക്ക് സ്ഥാപനമായ മൊബിക്വിക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 41.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ നഷ്ടമായ 6.6 കോടി രൂപ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതേസമയം തൊട്ട് മുന്‍പാദത്തെ അറ്റ നഷ്ടമായ 56 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് പാദത്തിലേത് കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 281.6 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം ഇടിവ്. എങ്കിലുംRead More →

മുംബൈ: ഡോളറിനെതിരെ 87.58 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ ക്ലോസിംഗായ 87.80 നെ അപേക്ഷിച്ച് 22 പൈസ മെച്ചപ്പെട്ട നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 25 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് രൂപ ഒരു ഘട്ടത്തില്‍ 89 നിരക്കിലേയ്ക്ക് വീണിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള സെഷനുകളില്‍ ഇന്ത്യന്‍ കറന്‍സി വീണ്ടെടുപ്പ് നടത്തി. ബുധനാഴ്ച എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. കറന്‍സിയുടെ നില മെച്ചപ്പെടുത്താന്‍ വരുംRead More →

മുംബൈ: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 514 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണിത്. മൊത്തം വരുമാനം 1.7 ശതമാനം ഉയര്‍ന്ന് 3404.58 കോടി രൂപയായി. വേനല്‍ക്കാലത്തെ അപ്രതീക്ഷിത മഴ ഡാബറിന്റെ സമ്മര്‍ പോര്‍ട്ട്‌ഫോളിയോ പ്രകടനത്തെ ബാധിച്ചു. പ്രത്യേകിച്ച് പാനീയങങളുടെ വില്‍പ്പനയെ. വേനല്‍ക്കാല ബിസിനസ് ഒഴികെയുള്ളവയുടെ വളര്‍ച്ച 7 ശതമാനമാണെന്നും കമ്പനി അറിയിക്കുന്നു. കമ്പനിയുടെ ഗ്രാമങ്ങളിലെRead More →

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1197 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ നഷ്ടമായ 611 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം കൂടുതലാണ്. അതേസമയം വരുമാനം 12.5 ശതമാനം ഉയര്‍ന്ന് 4961 കോടി രൂപയായിട്ടുണ്ട്്. സ്വിഗ്ഗിയുടെ ഇന്‍സ്റ്റ്മാര്‍ട്ട് ഡിവിഷന്‍ 797 കോടി രൂപ ഇബിറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തിലിത് 379 കോടി രൂപ മാത്രമായിരുന്നു. അതേസമയംRead More →

മുംബൈ: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തിയ ട്രമ്പ് നടപടി റഷ്യയെ ലക്ഷ്യംവച്ചുള്ളതാണെന്ന് വിപണി വിദഗ്ധന്‍ സേത്ത് ഫ്രീമാന്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുക്രൈനെതിരായ യുദ്ധത്തില്‍ നിന്നും പുട്ടിനെ തടയുക എന്ന ലക്ഷ്യമാണ് നടപടിയ്ക്ക് പുറകിലുള്ളത്. എണ്ണ വില്‍പന തടയുന്നതിലൂടെ യുദ്ധത്തിനുള്ള പണലഭ്യത കുറയ്ക്കാമെന്ന് യുഎസ് കരുതുന്നു. പിഴ ചുമത്താനുള്ള യുഎസിന്റെ തീരുമാനം ഇന്ത്യയില്‍ പണപ്പെരുപ്പം സൃഷ്ടിച്ചേയ്ക്കാം. എന്നാല്‍ അത്Read More →