അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷിനറി എക്സിബിഷൻ കെ പ്ലെക്സ് അങ്കമാലിയിൽ

കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷനും കർണാടക സ്റ്റേറ്റ് പോളിമേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷീനറി എക്സിബിഷൻ- കെ പ്ലെക്സിന് തുടക്കമായി. 14 വരെ നീളുന്ന പ്രദർശനം അങ്കമാലി അഡ്ലക്സ് എക്സിബിഷൻ സെന്ററിലാണ് നടക്കുക. ചൈന, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 300-ൽപരം സ്റ്റാളുകളാണ് പ്രദർശനത്തിലുണ്ടാവുക. 1,80,000 ചതുരശ്ര അടിയിലധികം വിസ്തീർണത്തിൽ ഒരുങ്ങുന്ന പ്രദർശനത്തിൽ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്ത പുതിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ തത്സമയ പ്രദർശനവും ഉണ്ടാകും.Read More →

ഡിജിറ്റല്‍ തട്ടിപ്പുകള്‍ പെരുകുന്നു; MNV സംവിധാനമൊരുക്കാൻ നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: മൊബൈല്‍ നമ്പർ വാലിഡേഷൻ (MNV) പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറെ ആവശ്യമായ സുരക്ഷാ സംവിധാനമാണിത്. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോഴും മറ്റും മൊബൈല്‍ നമ്ബർ നല്‍കുമ്പോള്‍ നിങ്ങള്‍ ആ നമ്പറിന്റെ യഥാർത്ഥ ഉടമയാണോ എന്ന് ആ സ്ഥാപനങ്ങള്‍ പരിശോധിക്കാറില്ല. ഇതുവഴി അക്കൗണ്ടുകള്‍ നമ്പറുകളുമായി ബന്ധിപ്പിക്കപ്പെടുന്നു. അവിടെയാണ് എംഎൻവിയുടെ ഉപയോഗം. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഫിൻടെക്ക് സ്ഥാപനങ്ങള്‍ക്കുമെല്ലാം മൊബൈല്‍ നമ്പറുകളുടെ യഥാർത്ഥ ഉടമയെ സ്ഥിരീകരിക്കാൻ ഈ സംവിധാനത്തിലൂടെRead More →

സെബി നടപടി: എക്സ്ചേഞ്ച്, ബ്രോക്കറേജ് ഓഹരികള്‍ ഇടിഞ്ഞു, നിക്ഷേപകര്‍ക്ക് നഷ്ടം 1.75 ലക്ഷം കോടി

മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ ബ്രോക്കറേജ്, എക്സ്ചേഞ്ച് ഓഹരികളെ ബാധിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടം ഏകദേശം 1.75 ലക്ഷം കോടി രൂപ. ഊഹക്കച്ചവടം നിയന്ത്രിക്കുന്നതിനുള്ള സെബി നടപടികളെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എകസ്ചേഞ്ച് ഓഹരി (ബിഎസ്ഇ) 29 ശതമാനവും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഓഹരി 22 ശതമാനവും ഇടിവ് നേരിടുകയായിരുന്നു. ഇതോടെ നിക്ഷേപകര്‍ക്ക് യഥാക്രമം 35,000 കോടി രൂപയും 1.4Read More →

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഏതാണ്ട് ചൈനയുടേതിന് തുല്യമായി

മുംബൈ: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഓഗസ്റ്റില്‍ ഏകദേശം 3.41 ബില്യണ്‍ ഡോളറിന്റേതായി. ഇത് ചൈനയുടെ ഇറക്കുമതിയായ 3.65 ബില്യണ്‍ ഡോളറിന് ഏതാണ്ട് തുല്യമാണ്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ  പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. തുടര്‍ന്ന്  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. എന്നാല്‍ ആരുടെയങ്കിലും സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്നാണ് ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഫോസില്‍ ഇന്ധനRead More →

അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താന്‍ പദ്ധതി

ന്യൂഡല്‍ഹി: അപൂര്‍വ-ഭൗമ കാന്തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു.  വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചതാണിത്. ചൈനീസ് ആശ്രയത്വം കുറയ്ക്കാനും ആഗോള വിതരണ ശൃഖലയില്‍ സ്ഥാനമുറപ്പിക്കാനുമുതകുന്നതായിരിക്കും നിര്‍ദ്ദിഷ്ട പദ്ധതി. ഇത് പ്രകാരം കമ്പനികള്‍ക്കുള്ള മൂലധന, പ്രവര്‍ത്തന സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പ്രധാന ഉപകരണങ്ങള്‍ക്ക് താരിഫ് ഇളവ് നല്‍കുക, അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കുക, ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുക,  ഓട്ടോ ഇലക്ട്രോണിക്‌സ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍Read More →