മൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം ഓഗസ്റ്റില്‍  0.52 ശതമാനമായി. മുന്‍വര്‍ഷത്തിലിത് -0.58 ശതമാനമായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തവില സൂചിക പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതിലാണ്. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ 0.3 ശതമാനമായിരുന്നു അനുമാനം. ഭക്ഷ്യവിലയിലും ലോഹ,ലോഹേതര ധാതു ഉത്പന്നങ്ങള്‍, ഗതാഗത ഉത്പന്നങ്ങള്‍, എന്നിവയുടെ വിലയിലുമുണ്ടായ വര്‍ദ്ധനവാണ് മൊത്തം ഡബ്ല്യുപിഐ പണപ്പെരുപ്പമുയര്‍ത്തിയത്. മൊത്തവില ഭക്ഷ്യ പണപ്പെരുപ്പം 021 ശതമാനവും ക്രൂഡ് പെട്രോളിയം, പ്രകൃതിദത്ത വാതക പണപ്പെരുപ്പം 9.87 ശതമാനവും പ്രാഥമികRead More →

യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഗീതാ ഗോപിനാഥ്

ന്യൂയോര്‍ക്ക്: ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഐഎംഎഫ് മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീത ഗോപിനാഥ്. യുഎസ് ഡോളറിന്റെ മേധാവിത്തത്തിന് കാരണം അതിന്റെ സാമ്പത്തിക സ്വാധീനമോ ചരിത്രപരമായി അത് നിലനിര്‍ത്തുന്ന പിന്തുണയോ ജനങ്ങളുടെ മുന്‍വിധിയോ അല്ല, മറിച്ച് ഫെഡറല്‍ റിസര്‍വ്, റെഗുലേറ്ററി സ്ഥാപനങ്ങള്‍, നിയമ ചട്ടക്കൂട് തുടങ്ങിയ ശക്തമായ യുഎസ് സംവിധാനങ്ങളും, സജീവമായ ഇക്വിറ്റി വിപണി,  നിയമവ്യവസ്ഥ, അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് അവ നല്‍കുന്നRead More →

യുഎസ് സെമികണ്ടക്ടര്‍ മേഖലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

ബീജിംഗ്: യുഎസ് സെമികണ്ടക്ടര്‍ മേഖലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന.  ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍കോര്‍പ്പറേറ്റഡ്, അനലോഗ് ഡിവൈസസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നിവക്കെതിരായ ആന്റി-ഡംപിംഗ് അന്വേഷണം, യുഎസ് വിവേചനത്തിനെതിരായ അന്വേഷണം എന്നിവയാണ് ആരംഭിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കുറ്റത്തിന് 23 ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം യുഎസ് തടഞ്ഞിരുന്നു. ഇതിനെതിരായ പ്രതികാരനടപടിയാണ് ഇത്. സെമികണ്ടക്ടറുകള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആക്‌സിലറേറ്ററുകളിലേയ്ക്കുള്ള ചൈനീസ് പ്രവേശനം തടയാനും എന്‍വിഡിയ കോര്‍പ്പറേഷന്‍  നല്‍കുന്നRead More →

ജനപ്രിയ ഉത്പന്നങ്ങളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

മുംബൈ:  ഡവ് ഷാംപൂ, ഹോര്‍ലിക്‌സ്, കിസാന്‍ ജാം, ലൈഫ്‌ബോയ് സോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണത്തെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ പരസ്യം പറയുന്നതനുസരിച്ച് 340 മില്ലി ഷാംപൂവിന്റെ വില 490 രൂപയില്‍ നിന്ന് 435 രൂപയായും ഹോര്‍ലിക്‌സ് വില 130 രൂപയില്‍ നിന്ന് 110 രൂപയായും കിസാന്‍ ജാമിന്റെ വില 90 രൂപയില്‍ നിന്ന് 80 രൂപയായുംRead More →

97 ലക്ഷം വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുക വഴി 40,000 കോടി രൂപ ജിഎസ്ടി സമാഹരിക്കാം: നിതിന്‍ ഗഡ്ക്കരി

ന്യൂഡല്‍ഹി: 97 ലക്ഷം വരുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ 40,000 കോടി രൂപയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) സമാഹരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. എസിഎംഎ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന സ്‌ക്രാപ്പിംഗ് 70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മുന്‍നിര വാഹന വ്യവസായമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. നിലവില്‍ ഈ രംഗത്ത് രാജ്യത്തിന്റെ പുരോഗതി പരിമിതമാണ്. 2025 ഓഗസ്റ്റ് വരെ സ്‌ക്രാപ്പ് ചെയ്ത വാഹനങ്ങളുടെRead More →