നേട്ടം നിലനിര്‍ത്താനാകാതെ നിഫ്റ്റി, സെന്‍സെക്സ്

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായില്ല. 52 ആഴ്ച ഉയരം കുറിച്ച ശേഷം സെന്‍സെക്സ് 130.6 പോയിന്റ് അഥവാ 0.15 ശതമാനവും നിഫ്റ്റി 22.80 പോയിന്റ് അഥവാ 0.09 ശതമാനവും മാത്രം ഉയര്‍ന്നു. യഥാക്രമം 84556.40 ലെവലിലും 25891.40 ലെവലിലുമാണ് സൂചികകള്‍ ക്ലോസ് ചെയതത് ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 863.72 പോയിന്റ് അഥവാ 1.02 ശതമാനം ഉയര്‍ന്ന് 85290.06 ലെവലിലെത്തിയിരുന്നു. ലാഭമെടുപ്പും എണ്ണവില ഉയര്‍ന്നതും മറ്റ്Read More →

എഐ ഉള്ളടക്കത്തിന് നിര്‍ബന്ധിത ലേബലിംഗ് ഉടന്‍

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റസ് കമ്പനികളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും എഐ ഉള്ളടക്കങ്ങള്‍ വ്യക്തമായി ലേബല്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ നടപ്പാക്കും. എഐ ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിര്‍ദിഷ്ട നിയമ പ്രകാരം, ദൃശ്യങ്ങളിലും ഓഡിയോ ക്ലിപ്പുകളിലും യഥാക്രമം സ്‌ക്രീന്‍ ഏരിയയുടെ 10 ശതമാനത്തിലും ദൈര്‍ഘ്യത്തിന്റെ ആദ്യ പത്ത് ശതമാനത്തിലും എഐ ഉള്ളടക്കമെന്ന് രേഖപ്പെടുത്തണം. വീഡിയോ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണെങ്കില്‍ ആറ് സെക്കന്റ് നേരത്തേയ്ക്ക് എഐ എന്ന്Read More →

റഷ്യന്‍ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും നിരോധനമേര്‍പ്പെടുത്തി യുഎസ്, റഷ്യയില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി നിര്‍ത്തി ഇയു

മുബൈ: റഷ്യന്‍ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ നിന്നും റഷ്യയെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. പ്രഖ്യാപനമനുസരിച്ച് ഇരു കമ്പനികളുടേയും യുഎസിലെ ആസ്തികള്‍ മരവിപ്പിക്കപ്പെടും. കൂടാതെ അമേരിക്കന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും ഈ സ്ഥാപനങ്ങളുമായി ബിസിനസ് നടത്താനാകില്ല. അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഉപരോധം ബാധകമാണ്. പ്രഖ്യാപനത്തെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് 5 ശതമാനം വര്‍ദ്ധിച്ച് 64.35 ഡോളറിലും വെസ്റ്റ്Read More →

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്, ശുഭാപ്തി വിശ്വാസത്തോടെ വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഒക്ടോബറില്‍ കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 5 ശതമാനം അഥവാ 4159 പോയിന്റും നിഫ്റ്റി 410 പോയിന്റ് അഥവാ 5 ശതമാനവുമാണ് ഉയര്‍ന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) തിരിച്ചുവരവ് നിര്‍ണ്ണായകമായി. കഴിഞ്ഞ മൂന്ന് മാസത്തില്‍ 76,600 കോടി രൂപ പിന്‍വലിച്ച അവര്‍ നടപ്പ് മാസത്തില്‍ 7300 കോടി രൂപയിലധികം നിക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ ഓഹരികളുടെ മോശം ഘട്ടം ഏതാണ്ട് അവസാനിച്ചുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. സംവത് 2082 ല്‍Read More →

മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങി റിലയന്‍സ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ് ഇന്‍ട്ര്സീസ് മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങല്‍ വര്‍ദ്ധിപ്പിച്ചു. ന്താരാഷ്ട്രപരിശോധന ശക്തമായതോടെ റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ കമ്പനി മരവിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച 2.5 ദശലക്ഷം ബാരലാണ് ഇവര്‍ റിഫൈനറികളിലെത്തിച്ചത്. ഇത് ഇറാഖിലെ ബസ്ര മീഡിയം, ഖത്തറിലെ അല്‍-ഷഹീന്‍, ഖത്തര്‍ ലാന്‍ഡ് ഗ്രേഡുകള്‍ എന്നിവയാണ്. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് നീക്കം. പുറമെ ജനുവരി 21 മുതല്‍ റഷ്യന്‍Read More →