ആഗോള ഉല്‍പ്പാദനത്തില്‍ വീണ്ടെടുപ്പ്; ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം തിളങ്ങി

ന്യൂഡല്‍ഹി : ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ആഗോള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വേഗത കൈവരിച്ചു. വ്യാപാര സംഘര്‍ഷങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, ഏഷ്യയുടെ ഉല്‍പ്പാദന പിഎംഐ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ ഡാറ്റ കാണിക്കുന്നു.ഇത് ശക്തമായ വീണ്ടെടുക്കലിന്റെ സൂചനയാണ്. ”ആഗോള ഉല്‍പ്പാദന വളര്‍ച്ചയെ വീണ്ടും ഇന്ത്യ നയിച്ചു. യുഎസ് താരിഫ് ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തായ്ലന്‍ഡിലുംRead More →

കേന്ദ്രം പുതിയ എഐ മാര്‍ഗ്ഗനിദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) പുതിയ കൃത്രിമ ബുദ്ധി (എഐ) ഗവേണന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി. കൃത്രിമബുദ്ധിയുടെ ധാര്‍മ്മികവും ഉത്തരവാദിത്തപരവുമായ വിന്യാസത്തിനായുള്ള ദേശീയ ചട്ടക്കൂട് ഇത് രൂപപ്പെടുത്തുന്നു. പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ (PSA),ഇന്ത്യ എഐ മിഷന്‍ എന്നിവ തയ്യാറാക്കിയ രേഖ, പുതിയ നിയമനിര്‍മ്മാണം അവതരിപ്പിക്കുന്നതിനുപകരം, കൂട്ടായ പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്.നീതി, സുതാര്യത, സുരക്ഷ, ഉത്തരവാദിത്തം എന്നിവ പ്രധാന തത്വങ്ങളാണ്. ക്രോസ്-മിനിസ്റ്റീരിയല്‍ ഏകോപനത്തിനായി ഒരു എഐ ഗവേണന്‍സ്Read More →

സണ്‍ ഫാര്‍മയുടെ രണ്ടാം പാദ ഫലങ്ങള്‍: അറ്റാദായം 2.6% വര്‍ദ്ധിച്ചു, യുഎസ് വില്‍പ്പനയിലെ ഇടിവ് ലാഭക്ഷമതയെ ബാധിച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മയുടെ അറ്റാദായം സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ 2.6% ഉയര്‍ന്ന് 3,118 കോടി രൂപയിലെത്തി. വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.9% വര്‍ധിച്ച് 14,478 കോടി. ബുധനാഴ്ച (2025 നവംബര്‍ 5) നടന്ന എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. എബിറ്റ 7.5 ശതമാനം ഉയര്‍ന്നു 4067 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ മാര്‍ജിന്‍ 40 ബേസിസ് പോയിന്റ്Read More →

മൂലധന ചെലവില്‍ റോഡ്, റെയില്‍ മന്ത്രാലയങ്ങള്‍ മുന്നില്‍

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റോഡ്, റെയില്‍വേ മന്ത്രാലയങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റുകളുടെ യഥാക്രമം 63 ശതമാനവും 57 ശതമാനവും ചെലവഴിച്ചു. അതു കൊണ്ട് തന്നെ ദേശീയ ശരാശരി ഈ മേഖലകള്‍ മറികടന്നു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ (സിജിഎ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ മൊത്തം മൂലധന ചെലവ്, ബജറ്റ് എസ്റ്റിമേറ്റുകളുടെ (ബിഇ) 52 ശതമാനമാണ്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് 500 ബില്യണ്‍ രൂപ വിതരണംRead More →

സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാര്‍: ചര്‍ച്ചകള്‍ ആരംഭിച്ച് ഇന്ത്യയും ബഹ്റൈനും

ന്യൂഡല്ഹി: സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാര്‍(സെപ്പ)ചര്‍ച്ചകള്‍ ഇന്ത്യയും ബഹ്റൈനും ആരംഭിച്ചു. ഒക്ടോബര്‍ 30 ന് നടന്ന ഇന്ത്യ-ബഹ്റൈന്‍ ഹൈ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. ഇന്ത്യന്‍ വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയ് ശങ്കറും ബഹ്റൈന്‍ വിദേശ കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമാണ് അന്ന് യോഗത്തിന് നേതൃത്വം നല്‍കിയത്. ഇലക്ട്രോണിക്സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, അടിസ്ഥാന ലോഹങ്ങള്‍, രത്നങ്ങള്‍,Read More →