മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകളില്‍ 16 ശതമാനം വര്‍ധനവ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 46,501 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 40,228 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളില്‍ 370 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം കഴിഞ്ഞ വര്‍ഷത്തെ 563 കോടി രൂപയെ അപേക്ഷിച്ച് 52 ശതമാനം വര്‍ധിച്ച് 858Read More →

ഹൃദ്രോഗം, കാന്‍സര്‍ ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അടിയന്തര ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ തുടങ്ങിയവ ആവശ്യമായി വരുന്നവര്‍ക്ക് ‘ആശ്വാസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജിRead More →

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മൊത്തം 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ് ബോണസ്. 2020 മാര്‍ച്ച് 31 വരെയുളള എല്ലാ പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ട്, ഇത് അവരുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി അല്ലെങ്കില്‍ മരണ ആനുകൂല്യത്തിലേക്ക് ചേര്‍ക്കും. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുകയും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ദീര്‍ഘകാല മൂല്യം നല്‍കുകയും ചെയ്യുന്നത്.Read More →

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയറിന് പോഷകാംശം കൂടും. ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ സി, ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നതാണ് മെച്ചം. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ചെറുപയറിന്റെ മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു.രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ചെറുപയറില്‍ മാംഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയRead More →