റെയ്മണ്ട് നാലാംപാദം: അറ്റാദായം 26 ശതമാനം ഇടിഞ്ഞ് 194 കോടി രൂപ, ലാഭവിഹിതം പ്രഖ്യാപിച്ചു

മുംബൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റെയ്മണ്ട് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 194.35 കോടി രൂപയായി . മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26% ഇടിവാണിത്. 263.31 കോടി രൂപയായിരുന്നു 2022 മാര്‍ച്ച് പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. വരുമാനം 9.8 ശതമാനം ഉയര്‍ന്ന് 2150.18 കോടി രൂപയായിട്ടുണ്ട്. 30 ശതമാനം അഥവാ 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ജൂലൈ 11Read More →

മൂന്ന് റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് സെബിയില്‍ നിന്നും എഫ്പിഐ ലൈസന്‍സ്

മുംബൈ: പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധങ്ങള്‍ക്കിടയില്‍ റഷ്യയിലെ മൂന്ന് സ്ഥാപനങ്ങള്‍ സെബിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരായി (എഫ്പിഐ) രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇന്ത്യന്‍ മൂലധന വിപണികളിലേക്ക് റഷ്യന്‍ നിക്ഷേപം ഒഴുകുമെന്നുറപ്പായി. സെബിയില്‍ നിന്ന് എഫ്പിഐ ലൈസന്‍സ് നേടിയ മൂന്ന് നിക്ഷേപകരും മോസ്‌കോ ആസ്ഥാനമായുള്ളവരാണ്. ആല്‍ഫ ക്യാപിറ്റല്‍ മാനേജ്‌മെന്റ് കമ്പനി കാറ്റഗറി -1, കാറ്റഗറി 11 എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററീസിലെ ഡാറ്റ പ്രകാരം വെസെവോലോഡ് റോസനോവ് എന്ന വ്യക്തിRead More →

റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 764.64 ടണ്ണായി ഉയര്‍ന്നു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 794.64 ടണ്ണിലെത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34.22 ടണ്‍ അധികമാണിത്. 2022 മാര്‍ച്ച് അവസാനത്തില്‍ റിസര്‍വ് ബാങ്കിന്റെ കൈവശം 760.42 മെട്രിക് ടണ്‍ സ്വര്‍ണമാണുണ്ടായിരുന്നത് (11.08 മെട്രിക് ടണ്‍ സ്വര്‍ണ്ണ നിക്ഷേപം ഉള്‍പ്പെടെ). ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് (ബിഐഎസ്) എന്നിവ വഴി 437.22 ടണ്‍ സ്വര്‍ണം വിദേശത്തും 301.10 ടണ്‍Read More →

സ്വര്‍ണക്കട്ടികളുടെ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കില്ലന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തില്‍ ഉണ്ടായ ആശയ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സ്വര്‍ണ വ്യവസായികളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ഹാള്‍മാര്‍കിംഗ് നടപ്പാക്കുക. ചര്‍ച്ചകള്‍ നടത്താനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചതായി അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കട്ടികളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ എടുത്തുവരുകയാണെന്ന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) തലവന്‍ പ്രമോദ് കുമാര്‍ തിവാരി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.Read More →

ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾക്ക് നിരോധനം

Centre Bans Apple Imports Under ₹ 50 Per Kg ന്യൂഡൽഹി: ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്‍റെ ഇറക്കുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. മാത്രമല്ല, കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇറക്കുമതി സൗജന്യവുമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സി.ഐ.എഫ് (ചെലവ്, ഇൻഷുറൻസ്, ചരക്ക്) ഇറക്കുമതി വില കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുവെന്നും ഏറ്റവുംRead More →