മുംബൈ: ലിസ്റ്റിങ്ങിന് ശേഷം ദലാൽ സ്ട്രീറ്റിൽ എൽ.ഐ.സിക്കുണ്ടായത് വൻ നഷ്ടം. ഓഹരി വിലയിൽ ഏകദേശം 40 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായത്. 949 രൂപയായിരുന്നു എൽ.ഐ.സിയുടെ ഐ.പി.ഒ വില. ഇതിന് ശേഷം വൻ തകർച്ച കമ്പനി നേരിട്ടു. ഇക്കാലയളവിൽ സെൻസെക്സ് 13 ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു. എൽ.ഐ.സി ഓഹരികൾ 0.19 ശതമാനം നഷ്ടത്തോടെ 566.30 രൂപയിലാണ് ബി.എസ്.ഇയിൽ എൽ.ഐ.സിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇഷ്യു വിലയിൽ നിന്നും 40 ശതമാനം നഷ്ടമാണ് നിലവിൽRead More →

ന്യൂഡൽഹി: ഗോ ഫസ്റ്റിന് പിന്നാലെ സ്പൈസ്ജെറ്റും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എയർലൈനിന്റെ കുടിശിക സംബന്ധിച്ച നടത്തിയ ചർച്ചകൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്ന് കമ്പനിയുമായി വാടക കരാറുള്ള അയർലാൻഡ് കമ്പനി ട്രിബ്യൂണലിനെ അറിയിച്ചു. അയർലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർകാസിൽ കമ്പനി സ്പൈസ്ജെറ്റ് നൽകാനുള്ള പണം ഈടാക്കാൻ നിയമനടപടി തുടങ്ങിയിരുന്നു. കമ്പനി വാടക കൊടുക്കുന്നതിൽ ഉൾപ്പടെ വീഴ്ച വരുത്തിയതോടെയാണ് എയർകാസിൽ നിയമനടപടിക്ക് ഒരുങ്ങിയത്. വാടക ഉൾപ്പടെ 500 മില്യൺ രൂപയാണ് എയർകാസിലിന് സ്പൈസ്ജെറ്റിന് നൽകാനുള്ളത്. തുടർന്ന്Read More →

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് മാക്‌സ് ഹെല്‍ത്ത് കെയര്‍. 250.92 കോടി രൂപയാണ് അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 102.80 ശതമാനം അധികം. വരുമാനം 30.22 ശതമാനം ഉയര്‍ന്ന് 1254.73 കോടി രൂപയായി.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എബിറ്റ 44 ശതമാനമുയര്‍ന്ന് 437 കോടി രൂപ.2023 സാമ്പത്തിക വര്‍ഷത്തെ വരുമാനം 18 ശതമാനം ഉയര്‍ന്ന് 6234 കോടി രൂപയായപ്പോള്‍ എബിറ്റ 25Read More →

ന്യൂഡല്‍ഹി: നാലാംപാദത്തില്‍ 462 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ജിന്‍ഡാല്‍ സ്റ്റീല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കുറവാണിത്. വരുമാനം 4 ശതമാനം താഴ്ന്ന് 13691 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചിട്ടും എബിറ്റ 2240 കോടി രൂപയില്‍ നില്‍ക്കുന്നു. കമ്പനിയുടെ ഉത്പാദനം 2 ശതമാനം കുറഞ്ഞ് 2.02 മില്യണ്‍ ടണ്‍ ആയി. വില്‍പന 7 ശതമാനം ഉയര്‍ന്ന് 2.03 എംടി. മൊത്തം വില്‍പനയുടെ 11Read More →

മുംബൈ: പിവിആര്‍ ഐനോക്സ് നടത്തിയ ഫലപ്രഖ്യാപനം ഓഹരിയുടമകള്‍ക്ക് നിരാശ സമ്മാനിച്ചു. 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മള്‍ട്ടിപ്ലെക്സ് ശൃംഖല 333 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,143 കോടി രൂപയായി കുറയുകയും ചെയ്തു. പിവിആറും ഐനോക്‌സും ലയിച്ച ശേഷം ആദ്യമായി നടത്തിയ ത്രൈമാസ ഫലപ്രഖ്യാപനമായിരുന്നു ഇത്. അടുത്ത ആറ് മാസത്തിനുള്ളില്‍ 50 ഓളം സിനിമാ സ്‌ക്രീനുകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതി പിവിആര്‍-ഐനോക്സ് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയോ അല്ലെങ്കില്‍Read More →