100 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് പിന്നിട്ട് ആല്‍ഫബെറ്റ്, സുന്ദര്‍ പിച്ചൈയ്ക്ക് എലോണ്‍ മസ്‌ക്കിന്റെ അഭിനന്ദനം
കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ ആദ്യ 100 ബില്യണ്‍ ഡോളര്‍ പാദ വരുമാനം രേഖപ്പെടുത്തി. നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈ എക്‌സ് പോസ്റ്റില്‍ പങ്കുവച്ചു. “എല്ലാ പ്രധാന വിഭാഗങ്ങളും ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നാംപാദ വരുമാനം 100 ബില്യണ്‍ ഡോളറായി.(അഞ്ച് വര്‍ഷം മുന്‍പുള്ള ത്രൈമാസ വരുമാനം 50 ബില്യണ്‍ ഡോളറായിരുന്നു),” പിച്ചൈ എഴുതി. എല്ലാ വിഭാഗങ്ങളിലും കൃത്രിമ ബുദ്ധി (എഐ) സന്നിവേശിപ്പിച്ചതാണ് നേട്ടത്തിന് കാരണം.Read More →





