മില്‍മ കൊല്ലം ഡെയറി സന്ദര്‍ശിക്കാൻ അവസരം

കൊല്ലം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 24, 25 തീയതികളില്‍ കൊല്ലം മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം. പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പ്രത്യേക സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മില്‍മ ഉത്പന്നങ്ങള്‍ കിഴിവിൽRead More →

ശബരിമലയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ‘വി സുരക്ഷാ റിസ്റ്റ് ബാൻഡ്’

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് ആശങ്കകളില്ലാത്ത സഞ്ചാരവും ശക്തമായ കണക്റ്റിവിറ്റിയും ഉറപ്പാക്കാൻ വോഡഫോൺ–ഐഡിയയും കേരള പോലീസും ചേർന്ന് ‘വി സുരക്ഷ’ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുന്നതിനായി ആകെ 70 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും ജില്ലയിൽ 13 പുതിയ സൈറ്റുകളും സജ്ജീകരിക്കുകയും ചെയ്തു. തിരക്കേറിയ സമയങ്ങളിലും തടസ്സമില്ലാത്ത സേവനം ലഭ്യമാക്കാൻ അഡ്വാൻസ്ഡ് എംഐഎം‌ഒ സാങ്കേതികവിദ്യയും വിന്യസിച്ചിരിക്കുന്നു. ഗണപതി കോവിൽ, നടപ്പന്തൽ, അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, പമ്പ–സന്നിധാനംRead More →

വിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമയാന വ്യവസായം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടി നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക വ്യോമയാന മേഖലയുടെ നഷ്ടം 9,500 മുതല്‍ 10,500 കോടി രൂപ വരെ ആകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എയുടെ റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകാത്തതും പുതിയ വിമാനങ്ങള്‍ വാങ്ങിയതുമാണ് കമ്പനികളുടെ നഷ്ടം ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. തദ്ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ 4-6 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെങ്കിലുംRead More →

ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

മുംബൈ: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റല്‍ സ്വര്‍ണ വിപണിയില്‍ വ്യക്തമായ നിയമങ്ങളില്ലാത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെ, ഈ മേഖലയെ നിയന്ത്രണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ സെബിയെ സമീപിച്ചു. നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനായാണ് ഈ നിര്‍ണായക നീക്കം. നിലവില്‍ റിസര്‍വ് ബാങ്കോ, സെബിയോ പോലുള്ള ഒരു കേന്ദ്രീകൃത ഏജന്‍സിയുടെയും നിയന്ത്രണം ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തിനില്ല. ഭൂരിഭാഗം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകളും നടത്തുന്നത് ഫിന്‍ടെക്Read More →

ഇരട്ടിത്തീരുവ ഉണ്ടായിട്ടും യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന

ന്യൂഡൽഹി: ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളറായി ഉയർന്നു. ഏകദേശം 15 ശതമാനത്തിന്റെ വർധന. സെപ്റ്റംബറിനെ അപേക്ഷിച്ച് വർധനയുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സ്മാർട്ഫോണുകൾ, ഫാർമ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ കുതിപ്പാകാം ഒക്ടോബറിലെ മെച്ചപ്പെട്ട കണക്കിൽ പ്രതിഫലിച്ചതെന്നാണ് സൂചന. അധികRead More →