പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമ

കൊല്ലം: ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതി പാല്‍ സംഭരണത്തില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവുണ്ടാക്കാനായെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസം​ഗിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് ജീവിത മാര്‍ഗവും സ്ഥിര വരുമാനവും ഒരുക്കുന്നതില്‍ വര്‍ഗീസ് കുര്യന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ ഫ്ളഡിന്‍റെ രണ്ടാം ഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ സഹകരണRead More →

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ വൻ കുതിപ്പ്

മുംബൈ: 2025 ഒക്ടോബറിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വൻ മുന്നേറ്റം. ടൂവീലർ വിപണി മികച്ച വിൽപ്പന വളർച്ച നേടി. റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിആർഎയുടെ ഡാറ്റ പ്രകാരം കഴിഞ്ഞ മാസം രാജ്യത്തെ ഇരുചക്ര വാഹന റീട്ടെയിൽ വിൽപ്പന 51.8% വർദ്ധിച്ച് 3.15 ദശലക്ഷം യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.08 ദശലക്ഷമായിരുന്നു. ഇന്ത്യയിൽ ഇത്രയും ശക്തമായ ഇരുചക്ര വാഹനRead More →

അദാനി ഗ്രൂപ്പ് ഫ്‌ളൈറ്റ് സിമുലേഷന്‍ ടെക്‌നിക്ക് സെന്ററിനെ ഏറ്റെടുത്തേക്കും

പുതിയ ബിസിനസ് മേഖലകളില്‍ നിക്ഷേപമിറക്കുന്ന ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് പൈലറ്റ് പരിശീലന സ്ഥാപനമായ ഫ്‌ളൈറ്റ് സിമുലേഷന്‍ ടെക്‌നിക്ക് സെന്ററിനെ (എഫ്എസ്ടിസി) ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. വ്യോമയാന രംഗത്തേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012ല്‍ സ്ഥാപിതമായ എഫ്എസ്ടിസിക്ക് ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസും (എഡിഎസ്ടി) പ്രൈം എയ്‌റോയും കൂടിയുള്ള സംയുക്ത സംരംഭം വഴിയാണ് ഏറ്റെടുക്കല്‍.Read More →

ആൻഡ്രോയിഡിൽ ഇനി എയർഡ്രോപ് ലഭിക്കും

ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന സുപ്രധാന മാറ്റത്തിന് തുടക്കമിട്ട് ഗൂഗിൾ. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സൽ 10ൽ ആപ്പിൾ ഉപകരണങ്ങളുമായി ഫയലുകൾ കൈമാറാനുള്ള സൗകര്യം അവതരിപ്പിച്ചു. ആപ്പിളിന്റെ എയർഡ്രോപ് (AirDrop) സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള അതിർവരമ്പുകൾ കുറയ്ക്കുന്ന സുപ്രധാന നീക്കമാണിത്. പ്രവർത്തനം എങ്ങനെ?ആൻഡ്രോയിഡിലെ നിലവിലുള്ള ‘ക്വിക്ക് ഷെയർ’ (Quick Share) സംവിധാനത്തിലാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.Read More →

ടിസിഎസിന് 194 മില്യൺ ഡോളർ പിഴ ചുമത്തി യുഎസ് കോടതി

വാഷിംഗ്ടൺ: അമേരിക്കയിൽ നിന്നും നിയമപരമായ തിരിച്ചടി നേരിട്ട് ടിസിഎസ്. 194 മില്യൺ ഡോളർ പിഴ ചുമത്തിയ ഡിസ്ട്രിക്റ്റ് കോടതി എടുത്ത മുൻ തീരുമാനം അപ്പീൽ കോടതി ശരിവച്ചിരിക്കുകയാണ്. ഡിഎക്സ്സി ടെക്നോളജിയുടെ ഭാഗമായ കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷനുമായി (സിഎസ്സി) നിലനിൽക്കുന്ന തർക്കത്തിലാണ് 194 മില്യൺ ഡോളർ പിഴ ചുമത്തിയത്. 2019 ലാണ് ഈ കേസ് ആരംഭിച്ചത്. ടിസിഎസിനെതിരായ നേരത്തെയുള്ള ഇൻജക്ഷൻ കോടതി റദ്ദാക്കുകയും കേസ് കൂടുതൽ അവലോകനത്തിനായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ്Read More →