കടല്‍ മണല്‍ ഖനന ലേലം റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ കൊല്ലം തീരത്തേതുൾപ്പെടെ കടൽമണൽ ഖനനത്തിനായുള്ള ലേലനടപടികൾ കേന്ദ്ര ഖനനമന്ത്രാലയം റദ്ദാക്കി. ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ ഒരു കമ്പനി പോലും എത്താതിരുന്നതിനെ തുടർന്നാണ് ലേലനടപടികൾ റദ്ദാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. പലതവണ ടെൻഡർ സമയം നീട്ടിനൽകിയിട്ടും ഒരു കമ്പനിയെപ്പോലും ആകർഷിക്കാനാവാത്തതാണ് കേരളമടക്കം പത്ത് ബ്ലോക്കുകളിലെ നടപടി റദ്ദാക്കിയത്. എന്നാൽ, അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽപ്പെട്ട മൂന്നു ബ്ലോക്കുകളിൽ ഇ-ലേല നടപടികൾ മുന്നോട്ടുപോയെങ്കിലും ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് സാങ്കേതിക യോഗ്യത പാലിക്കാനായില്ല. പുതിയRead More →

ചൈനയിലെ വിദേശ പ്രീമിയം കാര്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു

ബെയ്‌ജിങ്‌: ചൈനയില്‍ വിദേശ ആഡംബര കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ യൂറോപ്യന്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് ഇത് തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്ന ബ്രന്‍ഡുകളാണിവ. ഇപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളും താങ്ങാനാവുന്ന വിലയ്ക്ക് ചൈനീസ് ബ്രാന്‍ഡ് മോഡലുകളാണ് തിരഞ്ഞെടുക്കുന്നത്.   ചൈനീസ് സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതും വിദേശ ആഡംബര കാറുകളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായി. പ്രീമിയം വിഭാഗത്തിന്റെRead More →

ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ട്രഷററും എംപിയുമായ അജയ് മാക്കൻ രാജ്യസഭയിൽ പറഞ്ഞ കണക്കുകളാണ് ഇപ്പോൾ ചർച്ച. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിനും മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുടെ ആസ്തിവിവര കണക്കുകൾ പുറത്തുവിടാറുണ്ട്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭയിൽ അജയ് മാക്കന്റെ പ്രസംഗം.2004ൽ ബിജെപിയുടെ ബാങ്ക് ബാലൻസ് 88 കോടി രൂപയായിരുന്നു. 2024ലെ കണക്കുപ്രകാരം ബാലൻസ് 10,107 കോടി രൂപയായെന്ന് മാക്കൻ പറഞ്ഞു. ഇക്കാലയളവിൽ കോൺഗ്രസിന്റെ ബാലൻസ് ഉയർന്നത്Read More →

ബൈജുസിനെതിരായ 100 കോടി ഡോളര്‍ നഷ്ടപരിഹാര വിധി റദ്ദാക്കി ഡെലവെയര്‍ കോടതി

ബെംഗളൂരു: പ്രതിസന്ധിയില്‍ ഉഴലുന്ന എഡ്‌ടെക് ഭീമനായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് താല്‍ക്കാലിക ആശ്വാസം.  ബൈജൂസിനെതിരെ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി (Delaware Bankruptcy Court) നേരത്തെ പുറപ്പെടുവിച്ച 100 കോടി ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) നഷ്ടപരിഹാര വിധി റദ്ദാക്കി. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വന്ന പിശക് തിരുത്തണമെന്നാവശ്യപ്പെട്ട് ബൈജു രവീന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.നഷ്ടപരിഹാരത്തുക തെളിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പഴയRead More →

റിലയൻസ് റീട്ടെയിലും ഐപിഒക്ക് ഒരുങ്ങുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് വിഭജിച്ച റിലയൻസ് റീട്ടെയിലിനെ പുതിയ അനുബന്ധ കമ്പനിയാക്കിയ നടപടി ഈ മാസം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഐ.പി.ഒക്ക് നീക്കം തുടങ്ങിയത്. ടെലികോം ഭീമനായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ പ്രഥമ ഓഹരി വിൽപന അടുത്ത വർഷം നടത്താനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. എന്നാൽ, ഐ.പി.ഒക്ക് മുമ്പ് ഓരോRead More →