ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ച് ഇലോണ് മസ്ക്; ഇനി വനിതാ മേധാവി
ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ് മസ്ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില് ചുമതലയേല്ക്കുമെന്നും മസ്ക് വ്യക്തമാക്കി. അതേസമയം പുതിയ സിഇഒയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. എക്സ് കോര്പ്പ് എന്ന കമ്പനിയ്ക്കാണ് ഇപ്പോള് ട്വിറ്ററിന്റെ നിയന്ത്രണം. ഈ കമ്പനിയുടെ സിഇഒ ആയാണ് പുതിയ ആള് വരിക. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്, ചീഫ് ടെക്നോളജി ഓഫീസര് സ്ഥാനങ്ങളാണ് ഇനി ഇലോണ് മസ്കിന്റേത്. എന്ബിസി യൂണിവേഴ്സല്Read More →



