3ജി സേവനം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ ബിഎസ്എൻഎൽ

മുംബൈ: ദേശീയതലത്തിൽ തന്നെ 3ജി സേവനം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. നിലവിൽ രാജ്യത്ത് 97,841 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ ടവറുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി നിർത്താനാണ് തീരുമാനം. അതായത്, 4ജിക്കൊപ്പം 3ജി സേവനം തുടരില്ല. നിലവിൽ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എൻഎൽ അവസാനിപ്പിക്കും. ബിഎസ്എൻഎൽ ഏറെ വൈകാതെRead More →

ആദ്യ ദിനം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ആധാർ വേരിഫിക്കേഷൻ നിർബന്ധം

ചെന്നൈ: ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ആദ്യ ദിനം ആധാർ വേരിഫിക്കേഷൻ നിർബന്ധം. തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന്‌ റെയിൽവേ ഈ നിയമം ബാധകമാക്കുന്നത്. അഡ്വാൻസ് റിസർവേഷൻ കാലയളവ് (60 ദിവസം മുന്നെ ബുക്കിങ്) ആരംഭിക്കുന്ന ആദ്യ ദിനത്തിൽ ഐആർസിടിസി പോർട്ടൽ വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം ഘട്ടം ഘട്ടമായാണ്Read More →

സാംസങ്ങും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്കും ഇലക്ട്രോണിക്‌സ് ഭീമന്മാരായ എല്‍ജിക്കും പിന്നാലെ സാംസങ്ങും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. നിലവില്‍ ഇന്ത്യയില്‍ ഐപിഒ നടത്താന്‍ പദ്ധതിയില്ലെന്ന് സാംസങ് ഇലക്ട്രോണിക്‌സ് വ്യക്തമാക്കി. ഓഹരി വിപണിയിലൂടെ പണം കണ്ടെത്തുന്നതിന് പകരം, ഉല്‍പ്പന്നങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന വായ്പാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ തങ്ങളുടെRead More →

എൻകോറയെ ഏറ്റെടുക്കാൻ കോഫോർജ്; 20,000 കോടിയുടെ റെക്കാഡ് ഇടപാട്

ബംഗളൂരു: അമേരിക്കൻ ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ എൻജിനിയറിംഗ് കമ്പനിയായ എൻകോറയെ 2.39 ബില്യണ്‍ ഡോളറിന് (ഏകദേശം 20,000 കോടി രൂപ) ഏറ്റെടുക്കാൻ പ്രമുഖ ഇന്ത്യൻ ഐ.ടി സേവന ദാതാക്കളായ കോഫോർജ് ലിമിറ്റഡ് ഒരുങ്ങുന്നു. ഇന്ത്യൻ ഐ.ടി ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. 2018ല്‍ ഐ.ബി.എമ്മില്‍ നിന്ന് 7 സോഫ്റ്റ്‌വെയർ ഉത്പന്നങ്ങള്‍ 1.8 ബില്യണ്‍ ഡോളറിന് (16,170 കോടി രൂപ)എച്ച്‌.സി.എല്‍ ടെക്‌നോളജീസ് സ്വന്തമാക്കിയ റെക്കോർഡാണ് ഇതോടെ വഴിമാറുന്നത്. കാലിഫോർണിയ ആസ്ഥാനമായ എൻകോറയ്ക്ക്Read More →

ഐപിഒ റാലി നയിച്ച് ചെറുകിട നിക്ഷേപകർ

മുംബൈ: രാജ്യത്തെ ഈ വർഷത്തെ ബ്ലോക്ബസ്റ്റർ ഐ.പി.ഒ റാലി നയിച്ച് ചെറുകിട നിക്ഷേപകർ. 42,000 കോടി രൂപയാണ് അവർ നിക്ഷേപിച്ചത്. വൻകിട കമ്പനികളുടെ പ്രഥമ ഓഹരി വിൽപനയിലാണ് (ഐ.പി.ഒ) ചെറുകിട നിക്ഷേപകരുടെ റെക്കോഡ് പങ്കാളിത്തം. രണ്ട് വർഷം മുമ്പത്തെ ഐ.പി.ഒ നിക്ഷേപത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയിലധികമാണിത്. മാത്രമല്ല, ഈ വർഷം ഐ.പി.ഒകളിൽ 45,700 കോടി രൂപ നിക്ഷേപിച്ച വിദേശികളുടെ തൊട്ടരികെയാണ് ചെറുകിട നിക്ഷേപകരുടെ സ്ഥാനം. മ്യൂച്ച്വൽ ഫണ്ടുകൾ വഴി നിക്ഷേപിച്ചRead More →