ഇന്ത്യൻ കയറ്റുമതിക്ക് മേൽ യൂറോപ്യൻ യൂണിയന്റെ കാർബൺ നികുതി ഇന്ന് മുതൽ

മുംബൈ: ഇന്ത്യയുടെ സ്റ്റീൽ അലുമിനിയം കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയായി യുറോപ്യൻ യൂണിയന്റെ കാർബൺ നികുതി പുതുവത്സര ദിനത്തിൽ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയന്റെ (EU) കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) വ്യാഴാഴ്ച മുതൽ പ്രയോഗത്തിലാവുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉൽപ്പാദനപ്രക്രിയയിൽ കാർബൺ ഉത്സർജനം കൂടുതലുള്ള ഉൽപ്പന്നങ്ങൾക്കാണ് കാർബൺ നികുതി ഏർപ്പെടുത്തുന്നത്. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയാവും. നികുതി അടയ്ക്കുന്നതിനായി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില 15 മുതൽ 22Read More →

നേട്ടം കൊയ്ത്‌ വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: രാജ്യത്തിന്‌ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വാണിജ്യപ്രവർത്തനം ആരംഭിച്ച്‌ ഒരുവർഷത്തിനകം 664 കപ്പലുകളാണ്‌ ചരക്കുകയറ്റാനും ഇറക്കാനുമായി തുറമുഖത്ത്‌ എത്തിയത്‌. ലക്ഷ്യമിട്ടതിനേക്കാൾ നാല്‌ ലക്ഷം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ കഴിഞ്ഞു. നികുതിയിനത്തിൽ 100 കോടിയോളം രൂപയും ലഭിച്ചു. 160 രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ എത്തിയതും നേട്ടം. പ്രവർത്തനം തുടങ്ങി ആദ്യവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു ലക്ഷ്യം. 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായി. ഏഷ്യൻ തീരങ്ങളിൽ മുമ്പ്‌Read More →

രാജ്യത്ത് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍

മുംബൈ: രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍. സ്വര്‍ണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ തുക കുറഞ്ഞ പലിശയില്‍ ലഭിക്കുന്നതാണ് സാധാരണക്കാരെ സ്വര്‍ണ്ണവായ്പയിലേക്ക് ആകര്‍ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ബാങ്കുകള്‍ നല്‍കിയ സ്വര്‍ണ വായ്പകളുടെ വളര്‍ച്ചാ നിരക്ക് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 65% ആയിരുന്നിടത്ത് നിന്ന് ഈ വര്‍ഷം ഇത് 128.5% വര്‍ദ്ധിച്ച് 3.37 ലക്ഷം കോടി രൂപയായി. അതേസമയം,Read More →

സൗദി അറാംകോ വരുന്നൂ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎലിന്റെ പുത്തൻ പദ്ധതിയിൽ വമ്പൻ നിക്ഷേപം

ബെംഗളൂരു: സൗദി അറേബ്യൻ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നുമായ സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക് വമ്പൻ നിക്ഷേപവുമായി ചുവടുവയ്ക്കുന്നു. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ബിപിസിഎൽ സ്ഥാപിക്കുന്ന പുത്തൻ റിഫൈനറിയിൽ 20% ഓഹരി പങ്കാളിത്തമാകും സൗദി അറാംകോ സ്വന്തമാക്കുക. ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം അറാംകോ നടത്തിയേക്കും. പദ്ധതിയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും ചില ബാങ്കുകളും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഏകദേശം 96,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽRead More →

സിയാലിലെ വാര്‍ഷിക കയറ്റുമതി കാര്‍ഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയരും

കൊച്ചി: കയറ്റുമതി ചരക്കുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലീകരിച്ച എക്സ്പോര്‍ട്ട് കാര്‍ഗോ വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു. ഇതോടെ സിയാലിലെ വാര്‍ഷിക എക്‌സ്‌പോര്‍ട്ട് കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 75,000 മെട്രിക് ടണ്ണില്‍ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. പുതിയ സംവിധാനത്തില്‍, രണ്ട് അധിക എക്സ്-റേ മെഷീനുകളും എക്‌സ്‌പ്ലോസീവ് ഡിറ്റക്ഷന്‍ മെഷീനുകളുമുള്‍പ്പെടെ അപകടകരമായ ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, +2°C മുതല്‍ +8°C വരെRead More →