കർഷകന്റെ നെഞ്ചുപൊള്ളിച്ച് വളം വില; ആറുമാസത്തിനിടെ ഫാക്ടംഫോസിന് കൂടിയത് 125 രൂപ
ആലത്തൂർ: ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. തത്തുല്യമായ ഇഫ്‌കോ വളത്തിന്റെ വില 1,400-ൽ നിന്ന് 1,450 രൂപയാക്കിയിരുന്നു. മറ്റ് സ്വകാര്യ രാസവളം കമ്പനികളും സമാനമായ വളത്തിന് ചാക്കിന് 50 രൂപ കൂട്ടിയിട്ടുണ്ട്. പൊട്ടാഷിന്റെ വില ആറുമാസത്തിനിടെ ചാക്കിന് 400 രൂപ കൂടിയതിന്Read More →





