എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍
ഒരു കോടിയിലേറെ ജീവനക്കാര്‍ക്ക് കൈനിറയെ നേട്ടം? ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ (സിപിസി) ഔദ്യോഗികമായി അംഗീകരിച്ചു. 1.1 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരുന്ന ശമ്പള കമ്മീഷന്‍ 2026 ജനുവരി മുതല്‍ പ്രവര്‍ത്തനത്തിലേക്ക് നീങ്ങും. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ അടുത്തിടെയാണ് രൂപീകരിച്ചതെങ്കിലും, ശമ്പള- പെന്‍ഷന്‍ വര്‍ദ്ധനവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.Read More →





