100, 500 രൂപ നോട്ടുകളില്‍ വലിയ മാറ്റങ്ങളുമായി ആർബിഐ

രാജ്യത്തെ കറന്‍സി നോട്ടുകളുടെ സുരക്ഷയും ഈടുനില്‍പ്പും വര്‍ധിപ്പിക്കുന്നതിനായി 100, 500 രൂപ നോട്ടുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് (RBI) ഒരുങ്ങുന്നു. കള്ളനോട്ടുകള്‍ തടയുന്നതിനും കാഴ്ചപരിമിതിയുള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരങ്ങള്‍. നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡ് (Security Thread), വാട്ടര്‍മാര്‍ക്ക് എന്നിവയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തും. വെളിച്ചത്തില്‍ നോക്കുമ്പോള്‍ നിറം മാറുന്ന ‘കളര്‍ ഷിഫ്റ്റിംഗ് ഇങ്ക്’ (Color-shifting ink) കൂടുതല്‍ വ്യക്തതയുള്ളതാക്കും. കാഴ്ചപരിമിതിയുള്ളവര്‍ക്കായി പ്രത്യേക അടയാളങ്ങള്‍Read More →

കൊച്ചി മെട്രോ എയർപോർട്ടിലേക്ക് നീട്ടാനുള്ള പദ്ധതി രൂപരേഖ ഏപ്രിലിൽ

കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമായ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി റൂട്ട്. നാലു അലൈൻമെന്റുകളാണ് പരിഗണനയിലുള്ളത്. സാങ്കേതികമായ സാധ്യതകളും ചെലവും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള ഘടകങ്ങളും കൂടി പരിശോധിച്ച ശേഷമാണ് അലൈൻമെന്റ് അന്തിമമാക്കുക. അലൈൻമെന്റുകളിൽ ഒന്ന് ആലുവയിൽനിന്ന് തുടങ്ങി ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ്. അതിനുശേഷം എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള പാതയായിരിക്കും. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോRead More →

നാട്ടിൽ ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു

മുംബൈ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളിൽ ഗൾഫ് പ്രവാസികളുടെ താൽപര്യം കുതിച്ചുയർന്നതായി റിപ്പോർട്ട്. കുടുംബത്തിനും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസി വിൽപനയിലാണ് അഭൂതപൂർവമായ കുതിപ്പാണുണ്ടായതെന്നും ഓൺലൈൻ ഇൻഷൂറൻസ് കമ്പനിയായ പോളിസിബസാർ തയാറാക്കിയ റിപ്പോർട്ട് പറയുന്നു. 2025 ജനുവരിയെ അപേക്ഷിച്ച് വിൽപനയിൽ ഈ വർഷം ജനുവരിയോടെ 126 ശതമാനത്തിന്റെ വളർച്ചയുണ്ടായി. കുടുംബത്തിനുള്ള ഇൻഷൂറൻസ് പോളിസി വിൽപന 20 ശതമാനത്തിൽനിന്ന് 70 ശതമാനത്തിലേക്കും രക്ഷിതാക്കൾക്കുള്ള പോളിസി വിൽപന 32 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്കുംRead More →

സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾ

മുംബൈ: സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് വൻ ഇളവുകൾ വാഗ്ദാനം ചെയ്ത് വ്യാപാരികൾ. വില വീണ്ടും കുതിച്ചുയർന്നതിന് പിന്നാലെയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. ഒരു ഔൺസ് സ്വർണത്തിന് 12 ഡോളറിന്റെ ഇളവാണ് ഉപഭോക്താവിന് ലഭിക്കുക. അതായത് 1,088 രൂപയുടെ കുറവ്. ഇതിൽ ആറ് ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം വിൽപന നികുതിയും ഉൾപ്പെടും. പണിക്കൂലിയിൽ ഇളവ് നൽകിയിട്ടും സ്വർണാഭരണങ്ങളുടെ വിൽപന സാധാരണ നിലയിലേക്ക് തിരുച്ചുവരാതിരുന്നതോടെയാണ് വീണ്ടും പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ഹൈദരാബാദിലെ വ്യാപാരികൾRead More →

ഇന്ത്യയിൽ കുത്തനെ ഉയർന്ന് ഷുഗറില്ലാത്ത സോഫ്റ്റ് ഡ്രിങ്ക് വിൽപന

മുംബൈ: ആരോഗ്യ അവബോധം വർധിച്ചതോടെ രാജ്യത്തെ ഉപഭോക്താക്കൾ കുടിക്കാൻ തിരഞ്ഞെടുക്കുന്നത് പഞ്ചസാര അടങ്ങാത്ത പാനീയം. ഇക്കാരണത്താൽ പഞ്ചസാര രഹിത പാനീയങ്ങളുടെ വിൽപന കുതിച്ചുയർന്നു. ഷുഗർ ഫ്രീ പാനീയങ്ങളുടെ വിൽപന അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. 2020ൽ ശരാശരി അഞ്ച് ശതമാനമുണ്ടായിരുന്ന വിൽപ കഴിഞ്ഞ വർഷം 30 ശതമാനമായി ഉയർന്നു. കഴിഞ്ഞ 12 മാസത്തിനിടെയാണ് ഏറ്റവും വർധനവ് രേഖപ്പെടുത്തിയത്. ഒരു കാലത്ത് നഗരവാസികളുടെ മാത്രം ഫാഷനായി തള്ളപ്പെട്ടിരുന്ന പാനീയങ്ങൾ രാജ്യത്ത്Read More →