17 വർഷത്തിനുശേഷം ആദ്യമായി ബിഎസ്എൻഎൽ വീണ്ടും ലാഭത്തിൽ

പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭമധുരം. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാപാദമായ ഒക്ടോബർ-ഡിസംബറിൽ 262 കോടി രൂപയുടെ ലാഭമാണ് നേടിയതെന്ന് കമ്പനി വ്യക്തമാക്കി. 2007നുശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ലാഭം നേടുന്നത്. 2023-24ലെ ഡിസംബർ പാദത്തിൽ കമ്പനി കുറിച്ചത് 1,569.22 കോടി രൂപയുടെ നഷ്ടമായിരുന്നു. 1,800 കോടിയിൽപരം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് കഴിഞ്ഞപാദത്തിൽ ബിഎസ്എൻഎൽ ലാഭത്തിലേറിയത്. കമ്പനിയുടെ മൊബിലിറ്റി സേവനRead More →

പ്രവാസികളുടെ ആദായ നികുതി: വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍

പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും. ഇവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടിവരും. നികുതി ഒഴിവാക്കാന്‍ എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ നീക്കം. പ്രധാനമായും, ഇന്ത്യയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമേ നികുതിക്ക് വിധേയമാകൂ, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളRead More →

ലോകത്ത് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങൾ, കൂടിയ രാജ്യങ്ങൾ

2024 ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്സ് റിപ്പോർട്ട് (സിപിഐ) പുറത്ത്. 180 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡെൻമാർക്ക് അഴിമതി കുറഞ്ഞ രാജ്യമായി തുടരുന്നു. ഫിൻലൻഡും സിംഗപ്പൂരും പട്ടികയിൽ തൊട്ടുപിന്നിലുണ്ട്. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് വിദഗ്ധരുടെ സംഘമായ ട്രാൻസ്പരൻസി ഇന്റർനാഷണലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പട്ടികയിൽ 96-ാം സ്ഥാനത്താണ് ഇന്ത്യ. 2023-ൽ 39-ാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇത്തവണ 38 സ്ഥാനങ്ങൾ താഴേക്ക് പോയി. പാകിസ്ഥാൻ (135), ശ്രീലങ്ക (121), ബംഗ്ലാദേശ് (149), ചൈനRead More →

ട്രംപ് അലുമിനിയം തീരുവ കൂട്ടിയത് തിരിച്ചടിയായത് യുഎസിലെ ബിയര്‍ കമ്പനികള്‍ക്ക്

സ്റ്റീലിനൊപ്പം അലുമിനിയം ഇറക്കുമതിക്ക് കൂടി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 25% തീരുവ ഏര്‍പ്പെടുത്തിയതോടെ നെഞ്ചിടിക്കുന്നത് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളുടേതാണ്. അലുമിനിയം കൊണ്ടു നിര്‍മ്മിക്കുന്ന ക്യാനുകളാണ് ബിയര്‍ വില്‍പ്പനയ്ക്കായി നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നത്. അലുമിനിയത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്നതോടെ അലുമിനിയത്തിന്‍റെ വില വര്‍ദ്ധിക്കും. ഇത് അമേരിക്കയിലെ മൊത്തം ബിയര്‍ നിര്‍മ്മാതാക്കള്‍ക്കും തിരിച്ചടിയാകും. ഇതാദ്യമായല്ല അലുമിനിയം തീരുവ ഉണ്ടാക്കുന്ന പൊല്ലാപ്പ് അമേരിക്കയിലെ ബിയര്‍ നിര്‍മ്മാതാക്കളെ വലക്കുന്നത്. 2018ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ഡൊണാള്‍ഡ്Read More →

ജിയോ ഹോട്ട്‌സ്റ്റാര്‍ നിലവില്‍വന്നു

പ്രീമിയം പ്ലാറ്റ്ഫോമുകളായ ജിയോസിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്ഫോം ജിയോ ഹോട്ട്സ്റ്റാർ നിലവില്‍വന്നു. രണ്ട് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും എല്ലാ ഉള്ളടക്കങ്ങളും ഇനിമുതല്‍ ജിയോ ഹോട്ട്സ്റ്റാറിലും ലഭ്യമാകും. സിനിമകള്‍, ഷോകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര സ്റ്റുഡിയോകളില്‍നിന്നും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍നിന്നുമുള്ള ഉള്ളടക്കങ്ങളും പുതിയ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. വയാകോം 18ന്റെയും സ്റ്റാർ ഇന്ത്യ ലയനം വിജയകരമായി പൂർത്തിയായതിനു പിന്നാലെയാണ് പുതിയ പ്ലാറ്റ്ഫോം പ്രായോഗികതലത്തിലെത്തിയത്. ജിയോ ഹോട്ട്സ്റ്റാറില്‍ ഏകദേശം മൂന്നുലക്ഷം മണിക്കൂർ ഉള്ളടക്കവുംRead More →