വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് ബജാജ് കണ്‍സ്യൂമര്‍ കെയര്‍; ഏറ്റെടുക്കല്‍ 120 കോടിയുടേത്

മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍ പേഴ്‌സണല്‍ കെയറിനെ ഏറ്റെടുത്ത് രാജ്യത്തെ പ്രമുഖ വ്യക്തിഗത പരിചരണ ബ്രാന്‍ഡ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍. 120 കോടിയുടേതാണ് ഏറ്റെടുക്കലെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുക, ആദ്യഘട്ടമായി 49 ശതമാനം ഓഹരിയും പിന്നീട് ശേഷിക്കുന്ന 51 ശതമാനം ഓഹരിയും ബജാജ് ഏറ്റെടുക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ചര്‍മ്മ,കേശ സംരക്ഷണ ഉത്പന്ന നിര്‍മ്മാതാക്കളായ വിശാല്‍, ബഞ്ചാറസ് എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍Read More →

ആഗോള ബ്രാന്‍ഡുകളില്‍ റിലയന്‍സിന് രണ്ടാം സ്ഥാനം

ആഗോള ബ്രാന്‍ഡുകളുടെ ഇന്‍ഡക്‌സില്‍ പ്രമുഖരായ ആപ്പിളിനെയും നൈക്കിയെയും കടത്തിവെട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്ത്. മാറുന്ന വിപണി സാഹചര്യങ്ങളിലും മുന്നേറ്റം തുടരുന്ന ബ്രാന്‍ഡുകളെ കണ്ടെത്തുന്ന ഫ്യൂച്ചര്‍ബ്രാന്‍ഡ്‌ ഇന്‍ഡക്‌സ് 2024 റിപ്പോര്‍ട്ടിലാണ് റിലയന്‍സിന് നേട്ടം. മുന്‍ വര്‍ഷം 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആഗോള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം കൊറിയന്‍ ബ്രാന്റായ സാംസംഗിനാണ്. പ്രമുഖരായ വാട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോ സോഫ്റ്റ്, ഇന്‍ഡല്‍, ടൊയോട്ട എന്നിവരാണ് റിലയന്‍സിന്Read More →

ദക്ഷിണേന്ത്യയിലെ ചാർജിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനായി ഏഥർ

കൊച്ചി: ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി ലിമിറ്റഡ്, കേരളത്തിലെ ഒരു ചാർജ് പോയിന്‍റ് ഓപ്പറേറ്ററായ (സി.പി.ഒ.) ചാർജ്മോഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈൻഡ് ചാർജിംഗ് സിസ്റ്റം) കണക്റ്റർ ഉള്ള വൈദ്യുത വാഹന ഉടമകൾക്ക് കേരളത്തിലുടനീളമുള്ള 121 ചാർജിംഗ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യത നൽകുന്നു. 2018 ൽ ഇന്ത്യയിൽ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹനRead More →

കെഎസ്ഇ ലിമിറ്റഡ് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

കൊച്ചി: മുൻനിര കാലിത്തീറ്റ നിര്‍മാതാക്കളായ കെഎസ്ഇ ലിമിറ്റഡ് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2024-25 സാമ്പത്തികവര്‍ഷം മൂന്നാംപാദത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണു ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനി 21.42 കോടിയുടെ നികുതിയനന്തര ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ നികുതിയടച്ച ശേഷമുള്ള ലാഭം 1.15 കോടി രൂപയായിരുന്നു. അറ്റാദായത്തിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ഓഹരി ഒന്നിന് 30 രൂപ വീതം ലാഭവിഹിതം വിതരണംRead More →

നൂറാം വാർഷികത്തിൽ യു-സ്‌ഫിയർ അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി

5 വർഷത്തിനുള്ളിൽ 2,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യം യൂ- സ്ഫിയർ വഴി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയ ഘടകഭാഗങ്ങൾ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന ഹൈടെക് പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്‌ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാർ,Read More →