ഒട്ടേറെ ഓഹരികള്‍ തിരുത്തല്‍ മൂലമുണ്ടായ നഷ്‌ടം നികത്തി
മുംബൈ:1000 കോടി രൂപക്ക് മുകളില്‍ വിപണിമൂല്യമുള്ള ഓഹരികളില്‍ നാലിലൊന്നും ഒക്‌ടോബര്‍ ഒന്നിനും ഫെബ്രുവരി 28നും ഇടയില്‍ ഉണ്ടായ നഷ്‌ടം നികത്തി. തിരുത്തലിനെ തുടര്‍ന്ന് അമിതമായി വിറ്റഴിക്കപ്പെട്ട ഓഹരികള്‍ ശക്തമായ കരകയറ്റമാണ് നടത്തിയത്. 1000 കോടി രൂപക്ക് മുകളില്‍ വിപണിമൂല്യമുള്ള 1415 ഓഹരികളില്‍ 331ഉം അഞ്ച് മാസം കൊണ്ടുണ്ടായ നഷ്‌ടം നികത്തുകയോ ഒക്‌ടോബര്‍ ഒന്നിലെ വിലയ്‌ക്ക് മുകളിലെത്തുകയോ ചെയ്‌തിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ 127 ഓഹരികളുടെ വില 15 ശതമാനത്തിലേറെ ഉയര്‍ന്നു.Read More →





