യെസ് ബാങ്കിന്‍റെ അറ്റാദായം 63 ശതമാനം ഉയര്‍ന്ന് 738 കോടി രൂപയിലെത്തി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം 63.3 ശതമാനം വാര്‍ഷിക വര്‍ധനവോടെ 738 കോടി രൂപയിലെത്തി. 2025 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 92.3 ശതമാനം വര്‍ധനവോടെ 2406 കോടി രൂപയിലും എത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ മാര്‍ജിന്‍ 2.4 ശതമാനത്തിലും നാലാം പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ 2.5 ശതമാനത്തിലും ആണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വര്‍ഷത്തിലെ പലിശ ഇതരRead More →

ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി വരുന്നു

മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അത്ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യുഎഇ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി, ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും താങ്ങാനാവുന്നതുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍, മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്ക്ക് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ വരെ എടുക്കും.Read More →

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് സൂചന

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗൺസിൽ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നൽകും. ഊർജ്ജ, പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും.Read More →

സ്വർണവില സർവ്വകാല റെക്കോർഡിൽ; ആദ്യമായി 74,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,320 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 നു ആണ് 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞRead More →

240 ട്രെയിനി ജീവനക്കാരെ പുറത്താക്കി ഇൻഫോസിസ്

ബംഗളുരൂ: കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്. 240 ട്രെയിനികളെയാണ് പുറത്താക്കിയിരിക്കുന്നത്. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. വെള്ളിയാഴ്ചയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ലഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നടത്തിയതിന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.അതിനാൽ ഇത്തവണ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഒരുമാസത്തെ ശമ്പളവും താമസവും ട്രാവൽ അലവൻസും ജീവനക്കാർക്ക് നൽകും. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് വ്യക്തമാക്കി.ഫെബ്രുവരിയിൽ ഇൻഫോസിസ് നാനൂറിലധികം ട്രെയിനികളെ പിരിച്ചുവിട്ടിരുന്നു.Read More →