ആഗോളതലത്തിൽ നിസാൻ മോട്ടോർ കോർപ്പറേഷൻ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അതിജീവന തന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ ആഗോള ആസ്ഥാനം വിൽക്കാൻ സാധ്യതയുണ്ട് എന്നാണ്. ഇതിന് ഏകദേശം 700 മില്യൺ ഡോളർ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും വരാനിരിക്കുന്ന ഉൽപ്പന്ന പദ്ധതികളെപ്പോലെ തന്നെ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ബാധിക്കില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. അടുത്തിടെ മാഗ്നൈറ്റ് സിഎൻജി (റിട്രോഫിറ്റ് കിറ്റ് ആയി) പുറത്തിറക്കിയിരുന്നു. അതിനുശേഷം മൂന്ന് പുതിയRead More →

കൊച്ചി: ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ സാറ്റലൈറ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകൾവഴി പ്രവര്‍ത്തിക്കുന്ന സിമന്റ് നിര്‍മാണ കമ്പനിയായ കനോഡിയ സിമന്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പോർട്ട്‌ലാൻഡ് പോസോളാന, കോമ്പോസിറ്റ് തുടങ്ങിയ ബ്ലെൻഡഡ് സിമന്റുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനി പത്ത് രൂപ മുഖവിലയുള്ള 14,913,930 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനന്ദ് രതി അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽRead More →

നാരങ്ങാ രുചിയുള്ള ശീതളപാനീയമായ ലിംക 2024-ല്‍ 2,800 കോടി രൂപയുടെ വരുമാനം നേടിയതായി കൊക്കകോള ഇന്ത്യ. ലിംക, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപിച്ചതിന്റെ ഫലമാണ് വരുമാന റിപ്പോര്‍ട്ട്. കൊക്കകോള ബ്രാന്‍ഡ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നുണ്ട്. കൂടാതെ പരമ്പരാഗത വ്യാപാരത്തിലും വളര്‍ന്നുവരുന്ന റീട്ടെയില്‍ ഫോര്‍മാറ്റുകളിലും പങ്കാളിത്തം നേടുകയും ചെയ്യുന്നതായി കൊക്കകോള ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1971-ല്‍ സ്ഥാപിതമായതുമുതല്‍, കമ്പനിയുടെ തിളങ്ങുന്നRead More →

ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ചട്ടം പുതുക്കി റിസർവ് ബാങ്ക് ; പുതിയ നിബന്ധനകളറിയാം

മുംബൈ: നിങ്ങൾ ശമ്പളക്കാരനാണോ? ഏതെങ്കിലും സർക്കാർ പദ്ധതിയുടെ ഗുണഭോക്താവാണോ? ജൻധൻ അക്കൗണ്ട് ഉടമയാണോ? എങ്കിൽ കെവൈസി സംബന്ധിച്ച് റിസർവ് ബാങ്കിന്റെ പുതിയ നിബന്ധനകളറിയണം. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇടപാട് നടത്താനാകാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന വേളയിൽ അക്കൗണ്ട് ഉടമയുടെ പേര്, മേൽവിലാസം, തൊഴിൽ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നതാണ് കെവൈസി. മുൻകാലങ്ങളിൽ ബാങ്കുകൾ ഈ വിവരങ്ങൾ ഒരു പ്രാവശ്യം ശേഖരിക്കുന്ന രീതിയായിരുന്നുവെങ്കിൽ ഇപ്പോൾ അതാത് കാലാവധികളിൽRead More →

ആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

കൊച്ചി: ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമം നടത്തുമ്പോഴും ആളോഹരി വരുമാനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141. ഐഎംഎഫ് ആളോഹരി റിപ്പോർട്ട് അനുസരിച്ച് ആകെ 197 രാജ്യങ്ങളെ പരിഗണിക്കുമ്പോഴാണ് 141–ാം സ്ഥാനം. ആഭ്യന്തര വരുമാനത്തിൽ ലോകത്ത് പത്താം സ്ഥാനത്തുള്ള ബ്രസീലിനു പോലും ആളോഹരി വരുമാനം ഇന്ത്യയെക്കാൾ കൂടുതലുണ്ട്. ഇന്ത്യയുടെ ആളോഹരി വരുമാനം 2,44,800 രൂപ മാത്രമെങ്കിൽ ബ്രസീലിന്റെത് 8,46,600 രൂപയാണ്. ജിഡിപിയിൽRead More →