മുംബൈ: തുടര്‍ച്ചയായ 19-ാം സെഷനിലും അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരിക്കയാണ് സ്‌മോള്‍ ക്യാപ് ഓഹരിയായ കൊളാബ് പ്ലാറ്റ്ഫോംസ്. കഴിഞ്ഞ ഒരു മാസത്തില്‍ 60 ശതമാനം ഉയര്‍ന്ന സ്റ്റോക്ക് 2025 ല്‍ മാത്രം 180 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തില്‍ 483 ശതമാനവും 5 വര്‍ഷത്തില്‍ 3856 ശതമാനവും നേട്ടമുണ്ടാക്കി. ഇസ്‌പോര്‍ട്ട്‌സ് അരീനയിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചതാണ് ഓഹരി നേട്ടത്തി് പുറകില്‍. ഇന്ത്യയിലെ ഏറ്റവും പ്രതിഫലദായകമായ മത്സരാധിഷ്ഠിത ഗെയിമിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടാണ്Read More →

മുംബൈ: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,200 കോടി -4,700 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.  പ്രസ്താവനയില്‍ കമ്പനി അറിയിച്ചതാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വരുമാന വളര്‍ച്ച നെഗറ്റീവ് 7% മുതല്‍ പോസിറ്റീവ് 4% വരെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. തുടര്‍ന്ന് കമ്പനി ഓഹരി 15 ശതമാനം ഉയര്‍ന്ന് 45.63 രൂപയിലെത്തി.  3.25 ലക്ഷം മുതല്‍ 3.75 ലക്ഷം യൂണിറ്റ് വില്‍പനയാണ്Read More →

വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 30% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു കക്ഷികള്‍ക്കുമയച്ച കത്തുകള്‍ യുഎസ് പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തീരുവ ഓഗസ്റ്റ് 1 ന് നിലവില്‍ വരുമെന്നും വിലപേശലിന് അതുവരെ സമയമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഈയാഴ്ച നിരവധി രാ്ജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മുകളിലാണ് ട്രമ്പ് ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. മാത്രമല്ല, ചര്‍ച്ചകള്‍ക്ക് വ്യാപാര പങ്കാളികളെ ക്ഷണിക്കാനും അദ്ദേഹംRead More →

മുംബൈ: അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ വൈസ്രോയ് റിസര്‍ച്ച് ഉന്നയിച്ച ‘പോന്‍സി സ്‌കീം’ ആരോപണങ്ങള്‍ വേദാന്ത ഗ്രൂപ്പ് നിഷേധിച്ചു. ‘അങ്ങേയറ്റം സുതാര്യമായാ’ ണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ജൂലൈ 10 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ഓഹരി ഉടമകളെ അറിയിക്കുകയായിരുന്നു. പുതിയ നിക്ഷേപകരില്‍ നിന്ന് നേടിയ പണം ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് വരുമാനം നല്‍കുന്ന ഒരു തരം തട്ടിപ്പാണ് പോന്‍സി സ്‌കീം. ലാഭക്ഷമതയുടെയും സ്ഥിരതയുടെയും മിഥ്യാധാരണRead More →

മുംബൈ: വെള്ളിവില എക്കാലത്തേയും മികച്ച ഉയരം കുറിച്ചതോടെ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി 0.50 ശതമാനം ഉയര്‍ന്ന് 424.90 നിരക്കിലെത്തി. ഒരു ഘട്ടത്തില്‍ 430 രൂപയിലായിരുന്നു വെള്ളിയാഴ്ച ഓഹരി. വെള്ളി ഫ്യൂച്ചര്‍ കരാറുകള്‍ സെപ്റ്റംബര്‍ മാസത്തെ കാലാവധിയോടെ കിലോയ്ക്ക് 1.09 ലക്ഷം രൂപയിലാണ് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 1.11 ലക്ഷം രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. ഗുഡ് റിട്ടേണ്‍സ് കണക്കുകള്‍ പ്രകാരം,Read More →