അറ്റാദായം 49 ശതമാനമുയര്‍ത്തി അള്‍ട്രാടെക്ക് സിമന്റ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളായ അള്‍ട്രാടെക്ക് സിമന്റ് ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചു. 2226 കോടി രൂപയാണ് കമ്പനി രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ലാഗ് ഷിപ്പ് കമ്പനിയുടെ പ്രവര്‍ത്തനഫലം അതേസമയം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. വരുമാനം 17.7 ശതമാനം ഉയര്‍ന്ന് 21275.45 കോടി രൂപയായിട്ടുണ്ട്. വില്‍പന അളവ് 9.7 ശതമാനം ഉയര്‍ന്ന് 36.83 ദശലക്ഷം ടണ്ണായി. ഇന്ത്യ സിമന്റ്‌സ്,Read More →
