ഇന്‍ഡിഗോ ഒന്നാംപാദ ഫലങ്ങള്‍; അറ്റാദായം 21 ശതമാനം ഇടിഞ്ഞു
മുംബൈ: കുറഞ്ഞ നിരക്ക് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓപ്പറേറ്റര്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2161 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം ഇടിവ്. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനിന്റെ പ്രവര്‍ത്തന വരുമാനം 5 ശതമാനം ഉയര്‍ന്ന് 20,496 കോടി രൂപയായി. എയര്‍പോര്‍ട്ട് ഫീസ് 1286.1 കോടി രൂപയില്‍ നിന്നും 1626.9 കോടി രൂപയായി വര്‍ധിച്ചതാണ് കമ്പനിയുടെ ലാഭത്തില്‍ പ്രതിഫലിച്ചത്. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതുംRead More →
