ചെന്നൈ: വിയറ്റ്‌നാമീസ്‌ കാര്‍നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ ആദ്യ വിദേശ ഇവി നിര്‍മ്മാണ ഫാക്ടറി തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ ആരംഭിച്ചു. വര്‍ഷം തോറും 50,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ പ്രധാന കേന്ദ്രമായി ഇന്ത്യന്‍ ഫാക്ടറിയെ മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്ലാന്റിന്റെ ശേഷി ക്രമേണ 150,000 യൂണിറ്റുകളാക്കി ഉയര്‍ത്തും. ഇന്ത്യയുടെ ആഭ്യന്തര വിപണിയാണ് മുഖ്യലക്ഷ്യമെങ്കിലും ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ശ്രീലങ്ക, നേപ്പാള്‍,മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക്Read More →

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലാര്‍സണ്‍ ആന്റ് ടൂബ്രോ (എല്‍ ആന്റ് എസ് ) ഓഹരി തിങ്കളാഴ്ച 1.22 ശതമാനം ഉയര്‍ന്നു. 3631.10 രൂപയിലായിരുന്നു ക്ലോസിംഗ്. ജൂണ്‍ പാദത്തില്‍ കമ്പനി 63678.92 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്. അറ്റാദായം 25.7 ശതമാനമുയര്‍ന്ന് 4325.57 കോടി രൂപ. ഒന്നാംപാദ ഫലങ്ങള്‍ ബ്രോക്കറേജുകളുടെ അനുമാനത്തെ കടത്തിവെട്ടുന്നതായി. 61,000 കോടി രൂപയുടെ വരുമാനവുംRead More →

മുംബൈ: വില കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിരോധ മേഖല ഓഹരികളായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് (ജിആര്‍എസ്ഇ), ബിഇഎംഎല്‍ തുടങ്ങിയവയില്‍ വാങ്ങല്‍ ദൃശ്യമായി. ഇതോടെ ഓഹരി വിലകള്‍ ഉയര്‍ന്നു. ഡാറ്റ പാറ്റേണ്‍സ് 3 ശതമാനവും ഭാരത് ഇലക്ട്രോണിക്‌സ്, ജിആര്‍എസ്ഇ രണ്ട് ശതമാനം വീതവും ബിഇഎംഎല്‍, എച്ച്എഎല്‍ എന്നിവ 1-7-1.9 ശതമാനം വീതവും മസ്‌ഗോണ്‍ ഡോക്ക് 1.6 ശതമാനവുമാണ് ഉയര്‍ന്നത്. കഴിഞ്ഞ 7 സെഷനുകളില്‍ ഈ ഓഹരികള്‍ ഇടിവ് നേരിട്ടിരുന്നു. ഐഎന്‍വിഅസറ്റ് പിഎംഎസ്,Read More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ അവരുടെ കോര്‍പ്പറേറ്റ്, എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പാ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ സാധ്യത. യുഎസ് ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണിത്. കൂടാതെ കമ്പനികള്‍ ബാങ്ക് വായ്പകളേക്കാളേറെ കോര്‍പറേറ്റ് ബോണ്ട് വഴിയുള്ള ഫണ്ട് സമാഹരണമാണ് തെരഞ്ഞെടുക്കുന്നത്. ഇതും റേറ്റുകള്‍ പുന: പരിശോധിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നു. ആര്‍ബിഐയുടെ മേഖലാടിസ്ഥാനത്തിലുള്ള വായ്പ വിതരണ ഡാറ്റകള്‍ പ്രകാരം കോര്‍പറേറ്റ്, എസ്എംഇ വായ്പ വളര്‍ച്ച 6-9 ശതമാനമായി 2025Read More →

മുംബൈ: ആദ്യ പത്ത് കമ്പനികളിലെ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ചോര്‍ച്ച. കഴിഞ്ഞയാഴ്ചയിലെ മാര്‍ക്കറ്റ് ഇടിവാണ് കാരണം. ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,35,349.93 കോടി രൂപ ഇടിഞ്ഞു. ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കനത്ത തിരിച്ചടി നേരിട്ടത്.കമ്പനിയുടെ വാല്വേഷന്‍ 47,487.4Read More →