തീരുവ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ-യുഎസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: തീരുവ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും അമേരിക്കയും നയതന്ത്രമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവ തിരിച്ചടിയാണെങ്കിലും ചര്‍ച്ചകളിലൂടെ ഇതിന് പരിഹാരം കാണാം എന്ന ആത്മവിശ്വസത്തിലാണ് ഉദ്യോഗസ്ഥര്‍. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെ (ബിടിഎ) കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 191 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനാണ് ബിടിഎRead More →





