ബിഎസ്ഇ 500 ഓഹരികളില്‍ 75 ശതമാനം നല്‍കിയത് നെഗറ്റീവ് റിട്ടേണ്‍സ്

മുംബൈ: ബിഎസ്ഇ500 സൂചികയിലെ ഓരോ നാല് ഓഹരികളില്‍ മൂന്നെണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. 500 കമ്പനികളില്‍ 370 എണ്ണമാണ് നെഗറ്റീവ് റിട്ടേണ്‍സ് നല്‍കിയത്. 50 ഓഹരികള്‍ നേരിയ നേട്ടങ്ങള്‍ സമ്മാനിച്ചപ്പോള്‍ 420 കമ്പനികള്‍ അതായത്, സൂചികയുടെ 84 ശതമാനം അര്‍ത്ഥവത്തായ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടു. മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍. വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ്Read More →

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി സെപ്തംബറില്‍ ഉയര്‍ന്നു

മുംബൈ: അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടയിലും റഷ്യയില്‍ നിന്ന് വലിയ അളവില്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. സെപ്തംബറിലെ ആദ്യ പതിനാറ് ദിവസങ്ങളില്‍ രാജ്യം പ്രതിദിനം ശരാശരി 1.73 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങി. ഓഗസ്റ്റില്‍ 1.66 ദശലക്ഷം ബാരലും ജൂലൈയില്‍ 1.59 ദശലക്ഷം ബാരലും ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. ഇന്ത്യയിലേയ്ക്കുള്ള റഷ്യയുടെ എണ്ണകയറ്റുമതി അനുസ്യൂതം തുടരുന്നുവെന്നും ഈജിപ്തിലേയ്ക്കുള്ള പല ടാങ്കറുകളും ഗതിമാറ്റി ഇന്ത്യയിലേയ്ക്ക് നീങ്ങിയെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍Read More →

മുംബൈ: 13 ബില്യണ്‍ ഡോളറിന്റെ 600 ലധികം കരാറുകള്‍ക്കായി മത്സരിക്കുകയാണ് ഇന്ത്യന്‍ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക്, വിപ്രോ എന്നിവ. സ്റ്റാര്‍ അലയന്‍സ്, നില്‍സണ്‍ എന്നിവയുമായുള്ള പങ്കാളിത്തം പുതുക്കാന്‍ ടിസിഎസും ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഡൈംലര്‍ എജി, ജിഇ അപ്ലയന്‍സ് എന്നിവയുടെ കരാറുകള്‍ പുതുക്കാന്‍ ഇന്‍ഫോസിസും സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുമായും യുകെ ആസ്ഥാനമായ ചെസ്നാരയുമായും കരാര്‍ ഒപ്പുവയ്ക്കാന്‍ എച്ച്‌സിഎല്ലും ശ്രമിക്കുന്നു. ജര്‍മ്മന്‍ ഊര്‍ജ്ജRead More →

7000 കോടി രൂപയുടെ ഐപിഒയ്ക്കായി പുതുക്കിയ രേഖകള്‍ സമര്‍പ്പിച്ച് ഗ്രോ

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഗ്രോ, ഐപിഒ(ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു. 7000 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന കമ്പനി 1060 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 5000-6000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക. പീക്ക് XV പാര്‍ട്ണര്‍മാര്‍, Y കോമ്പിനേറ്റര്‍, റിബിറ്റ് ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍, കോഫ്മാന്‍ ഫെലോസ് ഫണ്ട് എന്നീ നിക്ഷേപകര്‍ ഏതാണ്ട് 574 ദശലക്ഷം ഓഹരികളും സ്ഥാപകരായRead More →

ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യ, ചൈന വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍

മുംബൈ: ജിബിഐ-ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ഇന്‍ഡെക്‌സിലെ ഇന്ത്യ, ചൈന രാജ്യങ്ങളുടെ വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍. ലോകമെമ്പാടുമുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഏകദേശം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തെ സ്വാധീനിക്കുന്ന സൂചികയാണിത്. ഓരോ രാജ്യങ്ങള്‍ക്കുമുള്ള 10 ശതമാനം വെയ്‌റ്റേജ് 9 ശതമാനമാക്കിയാണ് കുറയ്ക്കുക.ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളെ നടപടി ബാധി്ക്കും. അതേസമയം തായ്‌ലന്റ്, പോളണ്ട്, ദക്ഷിണാഫ്രിക്ക, ബ്രെസീല്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ വിഹിതം വര്‍ദ്ധിക്കും. നഷ്ട സാധ്യതRead More →