ജിഎസ്ടി സംബന്ധിച്ച പരാതികള്‍ക്കായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ്‌ലൈന്‍

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം തിങ്കളാഴ്ച നടപ്പിലാകാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റീഡ്രസല്‍ മെക്കാനിസം പോര്‍ട്ടലില്‍  സമര്‍പ്പിക്കാം. കൂടാതെ 1915 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ എസ്എംഎസ്,ഇമെയില്‍,വാട്ട്‌സാപ്പ്, എന്‍സിഎച്ച് മൊബൈല്‍ ആപ്പ്, ഐഎന്‍ജിആര്‍എഎം വെബ് പോര്‍ട്ടെല്‍,ഉമാങ് ആപ്പ് ഉപയോഗിച്ചോ പരാതികള്‍ നല്‍കാവുന്നതാണ്. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി, പഞ്ചാബി, നേപ്പാളി, ഗുജറാത്തി,Read More →

മൂന്നാം ദിവസവും നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 320.25 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 83013.96 ലെവലിലും നിഫ്റ്റി 93.35 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 25423.60 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2019 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1962 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 159 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഫോസിസ്, എറ്റേര്‍ണല്‍,സിപ്ല, സണ്‍ ഫാര്‍മ ഓഹരികളാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. കോള്‍Read More →

ഇന്ത്യയുമായി വ്യാപാരകരാര്‍ അനിവാര്യമെന്ന് ഇയു, അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുക ലക്ഷ്യം

ബ്രസ്സല്‍സ്: ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ നടപ്പ് വര്‍ഷത്തില്‍ അന്തിമമാക്കാനാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. യുഎസ് തീരുവ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നും യുഎസിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങി നിരവധി രാഷ്ട്രങ്ങളുമായും സംഘടന ചര്‍ച്ചകള്‍ തുടങ്ങി. വ്യാപാരത്തിന്റെ വൈവിദ്യവത്ക്കരണമാണ് ലക്ഷ്യം.Read More →

ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

അബുദാബി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ്പ) പുരോഗതി അവലോകനം ചെയ്യുന്നതിനും ഉഭയകക്ഷി നിക്ഷേപം ശക്തിപ്പെടുത്താനുമായി ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉന്നത തല യോഗം നടന്നു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ.താനി അല്‍ സെയൂദിയും പങ്കുകൊണ്ടു. സെപ്പ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ളRead More →

യുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ന്യൂഡല്‍ഹി: വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും യുഎസ്, നവംബറോടെ തീരുവ പിന്‍വലിക്കാന്‍ തയ്യാറായേക്കുമെന്നും ചീഫ് എക്കണോമിക് അഡൈ്വസര്‍ സിഎ അനന്ത നാഗേശ്വരന്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പറഞ്ഞ നാഗേശ്വരന്‍, പക്ഷെ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തീരുവ പിന്‍വലിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധിക തീരുവ എടുത്തുമാറ്റപ്പെടുകയും പ്രതികാര ചുങ്കമായ 25 ശതമാനം 15 ശതമാനമാക്കി കുറയ്ക്കുകയും ചെയ്യും. ബ്രെന്‍ഡന്‍ ലിഞ്ച് ചീഫ്Read More →