ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: ബിറ്റ്‌കോയിന്‍ വില 125000 ഡോളര്‍ ഭേദിച്ചു. എക്കാലത്തേയും ഉയര്‍ന്ന വിലയായ 125,559.21 ഡോളറിലാണ് കറന്‍സിയുള്ളത്. തുടര്‍ച്ചയായ എട്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ക്രിപ്‌റ്റോകറന്‍സി നാഴികകക്കല്ല് പിന്നിട്ടത്. 2025 ഓഗസ്റ്റിലെ 124500 യുഎസ് ഡോളറായിരുന്നു മുന്‍ റെക്കോര്‍ഡ്. ധനകാര്യ സ്ഥാപനങ്ങളിലെ ഡിമാന്റാണ് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ബ്ലാക്കറോക്കിന്റെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫിന്റെ ആസ്തി മൂല്യം 90 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ബിറ്റ്‌കോയിനെ പ്രധാന നിക്ഷേപമായി നിക്ഷേപകര്‍ കണ്ടതിനെത്തുടര്‍ന്നാണിത്.Read More →

ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ അളവുകോലായി സ്വര്‍ണ്ണം മാറി: ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: സ്വര്‍ണ്ണവില ആഗോള അനിശ്ചിതത്വത്തിന്റെ സൂചകമായി മാറിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. മുന്‍ദശകങ്ങളില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയോ താഴുകയോ ചെയ്യുമായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാന അസംസ്‌കൃത വസ്തു ആയതിനാലാണിത്. സ്വര്‍ണ്ണവിലയിലാണ് ഇന്നത് പ്രതിഫലിക്കുന്നത്. ഇപ്പോള്‍ എണ്ണവില സ്ഥിരമായി. ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കാന്‍ കുറഞ്ഞ എണ്ണ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഊര്‍ജ്ജ കാര്യക്ഷമതയിലെ പുരോഗതിയും സൗരോര്‍ജ്ജം, കാറ്റ്, പ്രകൃതി വാതകം തുടങ്ങിയ ബദല്‍ ഊര്‍ജ്ജRead More →

ഇന്ത്യന്‍ കയറ്റുമതി മേഖല ആകര്‍ഷകമെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന, ഉത്പാദന കയറ്റുമതി മേഖലകള്‍ വിദേശ നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമാണെന്ന് ലോകബാങ്ക്, ദക്ഷിണേഷ്യ ചീഫ് ഇക്കണോമിസ്റ്റ് ഫ്രാന്‍സിസ്‌ക ഓന്‍സോര്‍ജ്. കൗടില്യ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിലാണ് വിദേശ നിക്ഷേപകര്‍ പൊതുവെ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.. 2022 നവംബര്‍ മുതല്‍ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ സേവന കയറ്റുമതി 30 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇത് ചാറ്റ്ജിപിടി പോലുള്ള കൃത്രിമ ബുദ്ധി ഉപകരണങ്ങളുടെ ആഗോള ഉയര്‍ച്ചയുമായി പൊരുത്തപ്പെടുന്നു.ഇന്ത്യയുടെRead More →

ഒക്ടോബര്‍ 1 ന് ശേഷം ഫയല്‍ ചെയ്ത ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ ക്ലെയിമുകള്‍ക്ക് 90 ശതമാനം പ്രൊവിഷണല്‍ റീഫണ്ട് നല്‍കാന്‍ സിബിഐസി

ന്യൂഡല്‍ഹി: ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചറുമായി (IDS) ബന്ധപ്പെട്ട റീഫണ്ട് തുകയുടെ 90 ശതമാനം താല്‍ക്കാലിക അടിസ്ഥാനത്തില്‍ നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (CBIC)  ഫീല്‍ഡ് ഓഫീസുകളോട് നിര്‍ദ്ദേശിച്ചു. എഡിഎസ് സിസ്റ്റത്തിന്റെ സ്വഭാവം കാരണം റീഫണ്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (GST) സിസ്റ്റത്തിന് കീഴിലുള്ള  സാഹചര്യത്തെയാണ് ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ സൂചിപ്പിക്കുന്നത്. അവിടെ, അസംസ്‌കൃത വസ്തുക്കളുടെയോ ഇന്‍പുട്ടുകളുടെയോ നികുതിRead More →

പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് 11,000 കോടി രൂപയുടെ ദേശീയ പദ്ധതി

ന്യൂഡല്‍ഹി:പയര്‍വര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 11,000 കോടി രൂപയുടെ ദേശീയ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇറക്കുമതി ചെയ്യുന്ന പയര്‍വര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുക, വിത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. 2030-31 ഓടെ കര്‍ഷകര്‍ക്ക് 126 ലക്ഷം ക്വിന്റല്‍ സര്‍ട്ടിഫൈഡ് വിത്തുകള്‍ വിതരണം ചെയ്യും.  ഉയര്‍ന്ന വിളവ് നല്‍കുന്നതും, കീടങ്ങളെ പ്രതിരോധിക്കുന്നതും, മാറുന്ന കാലാവസ്ഥാRead More →