പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മൂന്ന് നാൾ; സ്ഥാനാർഥികൾ വോട്ടോട്ടത്തിൽ

മലപ്പുറം: പരസ്യപ്രചരണം അവസാനിക്കാൻ മൂന്ന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ഫൈനൽ റൗണ്ടിൽ മുന്നിലെത്താൻ ടോപ്പ് ഗിയറിലേക്ക് തട്ടി മുന്നണികളുടെ പര്യടനം. അവസാന ലാപ്പിൽ മുന്നണികൾ പ്രവർത്തകരുമായി നാടറിയിച്ചാണ് പ്രചാരണം. റോഡ് ഷോകളും കൺവെഷനുകളും നേരിട്ടുള്ള വോട്ടുതേടലുമായി പ്രചാരണം അരങ്ങ് തകർക്കുകയാണ്. വേനൽ ചൂട് വകവെക്കാതെ തുടരുന്ന പര്യടനത്തിനും വോട്ട് തേടലിനും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ശുഭപര്യവസാനമുണ്ടാകുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. സംസ്ഥാന സർക്കാറിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്.Read More →

വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി

“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബി‌ജെ‌പി നിലപാട്. കുടുംബങ്ങളെRead More →

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്! ലോകത്തെ ആദ്യ ‘ദിനോസർ ലെതർ’ ഹാൻഡ്‌ബാഗെന്ന് അവകാശവാദം

ആംസ്റ്റർഡാം: പല ജീവികളുടെയും തൊലികൊണ്ടുണ്ടാക്കുന്ന വസ്തുക്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദിനോസറിന്റെ തൊലികൊണ്ട് ബാഗ് നിർമിച്ചുവെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ചിലർ. ‘ടൈറനോസോറസ് റെക്സ്’ ദിനോസർ ഫോസിലുകളിൽനിന്ന് ഉരുത്തിരിഞ്ഞ, ലബോറട്ടറിയിൽ വളർത്തിയ പ്രോട്ടീൻ ഭാഗമായ കൊളാജൻ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ഈ ആദ്യത്തെ ഹാൻഡ്‌ബാഗ് ശാസ്ത്രജ്ഞരും ഡിസൈനർമാരും ചേർന്നാണ് ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചത്. മൂന്ന് കമ്പനികൾ ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയത്. ഓർഗനോയിഡ് കമ്പനി, ജീനോമിക് എൻജിനീയറിങ് സ്ഥാപനമായ ഓർഗനോയിഡ്, ക്രിയേറ്റീവ് ഏജൻസിയായRead More →

സ്വർണവില പവന് 1.10 ലക്ഷം കടന്നു; ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ചാഞ്ചാട്ടം തുടരുന്ന സ്വർണവിപണിയിൽ ഇന്ന് വില കൂടി. ഇന്നലെ പവന് 1.09 ലക്ഷത്തിലേക്ക് കുറഞ്ഞ വില ഇന്ന് വീണ്ടും 1.10 ലക്ഷം കടന്നു. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു.Read More →

കൈവിടാതെ കേരളം:  മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെRead More →