ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ കാണാതായതായി പരാതി
ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ കാണാതായതായി പരാതി. 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പാലക്കാട് സ്വദേശിയായ 15 കാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. കാഫിനടയിലെ ചന്ദ്രഗിരി മലക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ 40 അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു ശ്രീനന്ദ. പൊലീസും വനംവകുപ്പും പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന്Read More →





