KMCT എൻജിനീയറിംഗ് പ്രവേശന പരീക്ഷ 2026: ഫ്രീ സീറ്റും സ്കോളർഷിപ്പും നേടാൻ അവസരം

കോഴിക്കോട്: എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി KMCT College of Engineering for Women (KMCT CEW) എൻജിനീയറിംഗ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നു. 2026 മെയ് 31-ന് നടക്കുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷയിലൂടെ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഫ്രീ സീറ്റും സ്കോളർഷിപ്പുകളും സ്വന്തമാക്കാൻ അവസരം ലഭിക്കും. പരീക്ഷാ വിവരങ്ങൾ: തീയതി: 2026 മെയ് 31 സമയം: ഉച്ചയ്ക്ക് 2:00 മണി മുതൽ 3:00 മണി വരെ (ഒരു മണിക്കൂർ)Read More →

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ജൂൺ 15 മുതലാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രRead More →

ബംഗളൂരുവിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേ സർവിസ് റോഡിലെ കുമ്പളകോടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ വീട്ടിൽ അബ്ദുൽ റസാക്കിന്‍റെ മകൻ ടി. റിൻഷിദ്(26) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയായിരുന്നു അപകടം. ആറു വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു റിൻഷിദിന്‍റെ വിവാഹം. സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾRead More →

ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണമെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെ പൊലീസ് ഓഫിസര്‍ അനില്‍കുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് ആക്രമണം നടന്നത്. ആറു പേര്‍ക്കെതിരെ ഏലത്തൂര്‍ പൊലീസ് കേസെടുത്തു. അനില്‍കുമാറും കുടുംബവും കാറില്‍ വേങ്ങേരിയിലേക്ക് യാത്ര പോയുന്ന വഴിയാണ് ആക്രമണം നടന്നത്. ചെറുകുളത്ത് വെച്ച് എതിരെ മറ്റൊരു വാഹനം വന്നപ്പോഴുണ്ടായ ബ്ലോക്കിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്.Read More →

പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടി; ആരെയൊക്കെ ബാധിക്കും? നിങ്ങളുടെ പണം സുരക്ഷിതമോ?

ന്യൂഡൽഹി: ബാങ്കിന്റെയും നിക്ഷേപകരുടെയും താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെന്ന് ചൂണ്ടിക്കാട്ടി പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. ബാങ്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഹൈ​കോടതിയെ സമീപിക്കുകയും ചെയ്യും. അതോടെ വണ്‍97 കമ്മ്യൂണിക്കേഷന്‍സും വിജയ് ശേഖര്‍ ശര്‍മയും ചേര്‍ന്ന് സ്ഥാപിച്ച പേയ്മെന്റ് ബാങ്ക് ഇനി ആസ്തികൾ വിറ്റ് പണമാക്കി, കടങ്ങളും ബാധ്യതകളും തീർത്ത് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. പേ​ടിഎം പേയ്മെന്റ് ബാങ്ക്Read More →